Kerala

ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ വികേന്ദ്രീകൃത സംവിധാനം നിര്‍ണായകം; ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ചു

 

തിരുവനന്തപുരം: വികേന്ദ്രീകൃതമായ ത്രിതല ഭരണ സംവിധാനമാണ് കേരളത്തിലെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ പ്രധാന കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഐക്യ രാഷ്ട്രസഭ മുന്നോട്ടു വച്ച ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നയരൂപീകരണം നടത്തുന്നതിന് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള ഹെല്‍ത്ത് വെബിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ പൊതുജനപങ്കാളിത്തം-മുന്നോട്ടുള്ള മാര്‍ഗം എന്നതായിരുന്നു വിഷയം. ശക്തമായ ത്രിതല ഭരണ സംവിധാനമാണ് ക്ഷയരോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് നേട്ടമായതെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികളുമായുള്ള വിവരം പങ്കുവയ്ക്കല്‍, ക്ഷയരോഗചികിത്സയ്ക്കുള്ള ഏകീകൃത സംവിധാനം, ഓരോ രോഗിയെയും നേരിട്ട് ബന്ധപ്പെട്ടു കൊണ്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംയോജിത സാംപിള്‍ ശേഖരണ ഗതാഗത സംവിധാനമാണ് പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് അവശ്യം വേണ്ടതെന്ന് ഡോ. ഖൊബ്രഗഡെ ചൂണ്ടിക്കാട്ടി. 18 രോഗങ്ങള്‍ക്കുള്ള പരിശോധനാസാംപിളുകള്‍ സംയോജിതമായി കൈകാര്യം ചെയ്യാനാകാണം. സ്വകാര്യ ആശുപത്രികളുമായി നിരന്തര സഹകരണം ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോവര്‍ പ്രൈമറി ക്ലാസുകളില്‍ മുതല്‍ കുട്ടികളില്‍ സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപദ്ധതികളിലെ ഫണ്ട് ശരിയായി ഉപയോഗപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, രോഗനിര്‍ണയത്തിലും ചികിത്സയിലും നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തുക, ഇ ഹെല്‍ത്ത് എന്നിവയാണ് ഭാവിയുടെ രീതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിലവിലുള്ള ക്ഷയരോഗികളില്‍ ഏറിയപങ്കിന്റെയും രോഗനിര്‍ണയം നടത്തിയത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റീജണല്‍ ടീം ലീഡ് ഡോ. ഷിബു ബാലകൃഷ്ണന്‍ പറഞ്ഞു. ക്ഷയരോഗം കൈകാര്യം ചെയ്യാന്‍ പ്രാദേശികതലം മുതല്‍ കേരളത്തിലെ ആരോഗ്യരംഗം സജ്ജമായിക്കഴിഞ്ഞുവെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. സമ്പര്‍ക്കം മൂലം ക്ഷയരോഗ സാധ്യതയുള്ളവരെ കണ്ടെത്തി അവരില്‍ നിരീക്ഷണം ശക്തമാക്കേണ്ടത് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമസഭകള്‍ കേന്ദ്രീകരിച്ചു കൊണ്ട് ക്ഷയരോഗികളെ കണ്ടെത്താനുള്ള പരിശ്രമം നടത്തിയത് കേരളത്തിന്റെ ജനകീയ മുന്നേറ്റത്തിന്റെ ഉദാഹരണമാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. സൈരു ഫിലിപ്പ് പറഞ്ഞു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിവര ശേഖരണം ഏറെ പ്രയോജനം ചെയ്തു. ഈ കാര്യങ്ങള്‍ തടസ്സമില്ലാതെ തുടര്‍ന്നു കൊണ്ടുപോയാല്‍ മാത്രമേ 2025 ആകുമ്പോഴേക്കും ലക്ഷ്യം കൈവരിക്കാനാകൂ എന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളുമായി കൈകോര്‍ത്ത് ക്ഷയരോഗികളെ കണ്ടെത്താനും വിവരങ്ങള്‍ പങ്കുവയ്ക്കാനും ലക്ഷ്യം വച്ചുള്ള സ്റ്റെപ്‌സ് പദ്ധതി വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്‍സല്‍ട്ടന്റ് ഡോ. രാകേഷ് പി എസ് പറഞ്ഞു. ക്ഷയരോഗികളുടെ തുടര്‍ചികിത്സ, മരുന്നുകളുടെ സമയബന്ധിതമായ ഉപയോഗം തുടങ്ങിയവ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ടിബി ഓഫീസര്‍ ഡോ. മനു എം എസ്, ഡോ. സഞ്ജീവ് നായര്‍ തുടങ്ങിയവരും സംസാരിച്ചു. ഫെബ്രുവരി 17 ന് ആരംഭിച്ച കേരളഹെല്‍ത്ത് ആരോഗ്യ സമ്മേളനത്തില്‍ അഞ്ച് പ്രമേയങ്ങളിലാണ് ചര്‍ച്ച നടന്നത്. ഇതിനു പുറമെ അത്യാഹിത വിഭാഗം, ആയുര്‍വേദം എന്നീ വിഷയങ്ങളിലുള്ള പ്രത്യേക ചര്‍ച്ചയും ഉണ്ടായിരുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.