ദുബായ്: യു.എ.ഇയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പ്രത്യേക സംവിധാനം സജ്ജമാക്കി.ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതികള്‍ ബോധിപ്പിക്കാനുള്ള ഇ-സിസ്റ്റമാണ് പുറത്തിറക്കിയത്.
ദുബായില്‍ നടക്കുന്ന ആഗോള സാങ്കേതിക പ്രദര്‍ശനം ജിടെക്‌സിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.രോഗികളും ബന്ധുക്കളുമടക്കം ഉപഭോക്താക്കള്‍ നല്‍കുന്ന പരാതികള്‍ മെഡിക്കല്‍ ലയബിലിറ്റി സമിതി പരിശോധിക്കും. ശേഷം ഉചിത നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ആരോഗ്യ പരിപാലനം, ചികിത്സ, ആരോഗ്യകേന്ദ്രത്തിലെ സൗകര്യങ്ങള്‍, പെരുമാറ്റം എന്നിവ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഇ-സിസ്റ്റം വഴി അധികൃതരെ അറിയിക്കാം. സംഭവം അന്വേഷിക്കാനും നിഗമനത്തിലെത്തുംമുമ്പ് ഇരു കക്ഷികളെ കേള്‍ക്കാനുമാണ് മെഡിക്കല്‍ ലയബിലിറ്റി സമിതി എന്ന പേരില്‍ ഒരു ന്യൂട്രല്‍ കമ്മിറ്റി. സമിതിയായിരിക്കും നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ ലൈസന്‍സിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.