കെ.അരവിന്ദ്
ആസ്‌തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് മാതൃകാപരമായ ബിസിനസ് രീതിയാണ് പുലര്‍ത്തുന്നത്. ബാങ്കിംഗ് മേഖല നിഷ്‌ക്രിയ ആസ്‌തിയുടെയും കിട്ടാകടത്തിന്റെയും വായ്‌പാ തട്ടിപ്പുകളുടെയും പേരില്‍ നിരന്തരം വാര്‍ത്തകളിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് സുരക്ഷിതമായ ഓഹരിയായി കണക്കാക്കപ്പെടുന്നത് ഈ ബിസിനസ് മാതൃകയുടെ പേരില്‍ തന്നെയാണ്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മികച്ച പ്രകടനമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് കൈവരിച്ചത്. 8,758 കോടി രൂപയുടെ അറ്റാദായമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 18 ശതമാനമാണ്. ഓഹരി വിപണിയുടെ പ്രതീക്ഷക്കു ചേര്‍ന്ന പ്രവര്‍ത്തന ഫലമായിരുന്നു ഇത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 7,659 കോടി രൂപയായിരുന്നു ലാഭം. രണ്ടാം ത്രൈമാസത്തില്‍ 7,711 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരുന്നത്.
അറ്റ പലിശ വരുമാനം 17.7 ശതമാനം വര്‍ധിച്ച് 10.657 കോടി രൂപയിലും മറ്റ് വരുമാനം 22.7 ശതമാനം വളര്‍ന്ന് 3446 കോടി രൂപയിലുമെത്തി. അറ്റ പലിശ മാര്‍ജിന്‍ 4.3 ശതമാനമായി തുടരുന്നു. 18.7 ശതമാനം വായ്‌പാ വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. റീട്ടെയില്‍ വായ്‌പയ്‌ക്കാണ് ബാങ്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വായ്‌പാ ബിസിനസിന്റെ 57 ശതമാനവും റീട്ടെയില്‍ വായ്‌പയാണ്. റീട്ടെയില്‍ വായ്‌പ 27.4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഹോള്‍സെയില്‍ വായ്‌പാ വളര്‍ച്ച 9.4 ശതമാനമാണ്.
ബാങ്കിംഗ് മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ് രീതി പ്രശംസനീയമാണ്. മൊത്ത നിഷ്‌ക്രിയ ആസ്‌തി മൊത്തം വായ്‌പയുടെ 1.30 ശതമാനമാണ്. അറ്റ നിഷ്‌ക്രിയ ആസ്‌തി 0.4 ശതമാനം മാത്രം. ഇത് മുന്‍ ത്രൈമാസത്തില്‍ യഥാക്രമം 1.29 ശതമാനവും 0.44 ശതമാനവുമായിരുന്നു.
നിലവില്‍ എച്ച്.ഡി.എഫ്.സി ബാങ്കിനാണ് 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ളത്. നിഫ്‌റ്റിയുടെ ഏകദേശം പത്തിലൊന്ന് വെയിറ്റേജ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിക്കാണ്.
ബാലന്‍സ്‌ഷീറ്റിലെ ആരോഗ്യകരമായ വളര്‍ച്ചയും ഒന്നാന്തരം ആസ്‌തി മേന്മയും മാനേജ്‌മെന്റ് വൈഭവവും എച്ച്‌ഡിഎഫ്‌സി ബാങ്കിനെ വിപണിയിലെ ഏറ്റവും മൂല്യവത്തായ ഓഹരികളിലൊന്നാക്കി മാറ്റുന്നു. ലാഭക്ഷമതാ അനുപാതങ്ങളില്‍ തുടര്‍ന്നും മികവ് പുലര്‍ത്താന്‍ ബാങ്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.