India

വിദ്വേഷ പ്രചരണം; ബി.ജെ.പി എം.എല്‍.എയെ ഫേസ്ബുക്ക് വിലക്കി

 

ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.

ഫേസ്ബുക് വലത് തീവ്ര വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നിന്നും മുഖം രക്ഷിക്കാനുള്ള നീക്കമാണ് ബി.ജെ.പി എം.എല്‍.എയുടെ അക്കൗണ്ട് നിരോധനമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ടി.രാജ തനിക്ക് ഔദ്യോഗികമായ ഫേസ്ബുക് എകൗണ്ടില്ലെന്നും തന്‍റെ പേരില്‍ ഒട്ടനവധി പേജുകള്‍ ഉപയോഗിക്കുന്നത് തനിക്കറിയാമെന്നും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിലെ പോസ്റ്റിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.