ഇന്ന് അന്‍പത്തേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര. മലയാളത്തില്‍ പകരം വെക്കാനില്ലാത്ത സംഗീത വിസ്മയം. 1979 മുതല്‍ മലയാള സിനിമയിലൂടെ നിറസാന്നിധ്യം. ഇതുവരെ 25,000 നു മുകളില്‍ പാട്ടുകള്‍ പാടി മലയാളികളെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായികയായ ചിത്ര.
ആറ് തവണ ഇന്ത്യന്‍ദേശീയ പുരസ്കാരം. പതിനാറ് തവണ കേരളാ സംസ്ഥാന പുരസ്കാരം. പതിനാറ് തവണ മറ്റു സംസ്ഥാന പുരസ്ക്കാരം.കാലത്തിനു പകര്‍ത്തിയെഴുതാനാവാത്ത പ്രതിഭ. നാല്‍പ്പത്തൊന്ന് വര്‍ഷത്തെ സംഗീത യാത്രയ്ക്ക് ഇന്ന് അന്‍പത്തിയേഴാം വയസ്സ്.
1979-ല്‍ എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് ചിത്ര എന്ന കലാകാരിയെ ലഭിച്ചത്. എന്നാല്‍ നവംബറിന്റെ നഷ്ട്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. കൂടാതെ 1983 ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടി അമ്മയിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി പല ഭാഷകളില്‍ നിന്നും അവസരങ്ങള്‍ തേടി എത്തി.തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ‘നീ താനേ അന്ന കുയില്‍’എന്ന സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ഗാന രംഗത്തും ചിത്ര ചുവടുറപ്പിച്ചു.
മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസാമിസ് തുടങ്ങി വിവിധ ഭാഷകളിലായി 1500 ഓളം ചലച്ചിത്രങ്ങളില്‍ ചിത്ര പാടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.