Kerala

ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ദേവസ്വം അധികൃതര്‍. നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും അറിയിച്ചു. ഇതില്‍ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവില്‍ നെയ്‌വിളക്ക് പ്രകാരമുള്ള പ്രത്യേക ദര്‍ശനത്തും പ്രദേശത്തുള്ളവര്‍ക്കും നാലമ്പല ദര്‍ശനം ഒഴികെയുള്ള എല്ലാ സൗകര്യവും ഇനിയും തുടരും. മുന്‍പ് നവംബര്‍ 30നാണ് നാലമ്പലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങള്‍ക്കുമാണ് അന്ന് അനുമതി നല്‍കിയത്. കോവിഡ് വ്യാപനം മൂലമാണ് നിലവില്‍ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.ഇതിനിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂര്‍ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പത്‌നി സുലേഖയും മരുമകളും ദേവസ്വം ഭാരവാഹികളും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാവ് എ നാഗേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സമയത്ത് മന്ത്രി പത്‌നിയും ഒപ്പം ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന്റെ ഭാര്യയുമുണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.