Gulf

കോവിഡിനെതിരെ പടപൊരുതി ഗള്‍ഫ് രാജ്യങ്ങള്‍; രോഗമുക്തിനിരക്കില്‍ വര്‍ധനവ്

ശരത്ത് പെരുമ്പളം

ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ആശങ്ക ചില രാജ്യങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്.

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. കോറോണയെ അതിജീവിച്ച്‌ അതിവേഗം മുന്നോട്ട് പോവുകയാണ് യു.എ.ഇ, സൗദി അടക്കമുള്ള രാജ്യങ്ങള്‍. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ നോക്കാം:

യുഎഇയില്‍ ഇന്ന് 98 പേര്‍ രോഗമുക്തരായി;

യുഎഇയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചു.ഇതോടെ മരണസംഖ്യ 361 ആയി ഉയര്‍ന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,102 ആയി. 98 പേര്‍ കൂടി രോഗമുക്തരായതോടെ രോഗം ഭേദമായവര്‍ 57,571 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.നിലവില്‍ 6,170 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 77,640തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ ഇന്ന് 1,528 രോഗികള്‍ രോഗ മുക്തരായതായി;

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,528 രോഗികള്‍ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 രോഗികള്‍ മരണപ്പെടുകയും 1,413 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.29,459 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,766 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ വൈറസ് ബാധ കണ്ടെത്തിയ ഖമീസ് മുശൈതില്‍ 76 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ദമാം 68, മക്ക 65, റിയാദ് 59, ജിദ്ദ 57, ജസാന്‍ 57, ഹായില്‍ 55, യാമ്ബു 53എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങള്‍. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,369 ആയും വൈറസ് ബാധിതര്‍ 297,315 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 1,528 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 264,487 ആയും ഉയര്‍ന്നു.

ഒമാനില്‍ 123 പേര്‍ക്ക്​ കൂടി രോഗം ഭേദമായി;

ഒമാനില്‍ 181 പേര്‍ക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 82924 ആയി. 123 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 77550 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 61 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 462 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. മസ്​കത്ത്​ ഗവര്‍ണറേറ്റിലാണ്​ ഇന്ന്​ പുതിയ രോഗികള്‍ ഏറ്റവും കൂടുതലുള്ളത്​.76 പേര്‍ക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രാജ്യത്ത് കോവിഡ്​ ബാധിച്ച്‌​ അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 562 ആയി.

കുവൈത്തില്‍ 641 പേര്‍ക്ക് ഇന്ന് രോഗമുക്തി;

കുവൈത്തില്‍ 699 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ്  ബാധിതരുടെ എണ്ണം 75,185 ആയി. 641 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 66,740 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച്‌ അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 494 ആയി. നിലവില്‍ 7,951 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,576 കോവിഡ് പരിശോധനകള്‍ കൂടി കുവൈത്തില്‍ അധികമായി നടത്തി.

ബഹ്​റൈനില്‍ 344 പേര്‍ക്ക് രോഗമുക്തി;

ബഹ്​റൈനില്‍ പുതുതായി 462 പേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരില്‍ 154 പേര്‍ പ്രവാസികളാണ്​. 305 പേര്‍ക്ക് ​സമ്പര്‍ക്കത്തിലൂടെയും മൂന്നു​ പേര്‍ക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകര്‍ന്നത്​. വെള്ളിയാഴ്​ച ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 168 ആയി. 56 വയസ്സുള്ള പ്രവാസിയാണ്​ മരിച്ചത്​. പുതുതായി 344 പേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 42,180 ആയി ഉയര്‍ന്നു.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 21,410,034 ആയി. മരണസംഖ്യ 764,390 ആണ് .രോഗമുക്തി നേടിയത് 14,189,912 പേരാണ്. ചികിത്സയില്‍ ഉള്ളവര്‍ 6,455,732 പേര്‍. കോവിഡിനെ അതിജീവിച്ച് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവന്‍.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.