ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളിൽ പരവാധി സംരംഭങ്ങൾ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിതമായ 14 ബ്‌ളോക്കുകളിൽ കാർഷികേതര മേഖലയിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്‌ളോക്ക്തല സമിതികൾ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നൽകുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയിൽ 2550 സംരംഭങ്ങൾക്ക് അംഗീകാരം ലഭ്യമാക്കി. 201620 ൽ ഈ മേഖലയിൽ 5231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി. 1,54,341 പേർക്ക് തൊഴിൽ ലഭ്യമാക്കാനായി.
പ്രതിവർഷം 1000 പുതിയ സംരംഭങ്ങൾ എന്ന നിലയിൽ അഞ്ചു വർഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതാണ് കെ. എഫ്. സിയുടെ വായ്പാ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെ. എഫ്. സി നൽകും. മൂന്ന് ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് വായ്പ നൽകുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്കയുമായി സഹകരിച്ച് മൂന്ന് ശതമാനം അധിക സബ്‌സിഡി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. 355 സംരംഭകർക്കാണ് തുടക്കത്തിൽ വായ്പ അനുമതി പത്രം നൽകുന്നത്. 1300 അപേക്ഷയിൽ നിന്ന് യോഗ്യരെ കണ്ടെത്തി പരിശീലനവും മാർഗനിർദ്ദേശവും നൽകിയാണ് വായ്പ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.