India

സര്‍ക്കാര്‍ ഐടിഐകള്‍ ഉല്‍പ്പാദന-വിപണന കേന്ദ്രങ്ങളാകുന്നു

 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകള്‍ ഉല്‍പ്പാദന-വിതരണ-സേവനകേന്ദ്രങ്ങളായി മാറുന്നു. ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യശേഷിയും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള എല്‍ ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഐടിഐകളില്‍ ഉല്‍പ്പാദന- വിപണന -സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

കോഴിക്കോട് ഗവ. വനിതാ ഐടിഐയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ബ്യൂട്ടി സൊല്യൂഷന്‍സ്, അരീക്കോട് ഗവ. ഐടിഐയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മ്മാണയൂണിറ്റ് എന്നിവ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

ഐടിഐകളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഉല്‍പ്പാദന-വിതരണ-സേവനമേഖലകളിലക്ക് ഇറങ്ങുന്നത്. നിലവിലുള്ള ട്രേഡുകളുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ രൂപം നല്‍കിയ പദ്ധതി സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളെ പുതിയ മേഖലകളിലേക്ക് നയിക്കും. മൂന്ന് ഐടിഐകളില്‍ ആരംഭിക്കുന്ന ഉല്‍പ്പാദന-വിതരണ-സേവന യൂണിറ്റുകള്‍ ഘട്ടംഘട്ടമായി എല്ലാ ഐടിഐകളിലേക്കും വ്യാപിപ്പിക്കും. വിദ്യാര്‍ഥികളുടെ സംരംഭകത്വശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയില്‍ ടി-ചാം എന്ന പേരില്‍ ബ്യൂട്ടി സൊല്യൂഷന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരേ സമയം നാലുപേര്‍ക്ക് ഇവിടെ സേവനം ലഭ്യമാകും. ബ്യൂട്ടി ക്ലിനിക്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ടി ചാമില്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ കോസ്‌മെറ്റോളജി ട്രേഡ് ഉള്ള ഏക ഐടിഐയാണ് കോഴിക്കോട്.

മലപ്പുറം അരീക്കോട് ഗവ. ഐടിഐയില്‍ നിര്‍മ്മിക്കുന്ന മരം കൊണ്ടുള്ള ഫര്‍ണീച്ചര്‍ ഉല്‍ പ്പന്നങ്ങള്‍ വ്യാവസായിക പരിശീലനവകുപ്പിന്റെ ബ്രാന്‍ഡ് നെയിമായ ടി-ഫര്‍ണിഷിംഗ്‌സ് എന്ന പേരിലാണ് വിപണിയില്‍ ഇറക്കുക. സര്‍ക്കാര്‍ ഐടി.എകളില്‍ ആദ്യമായാണ് ഫര്‍ണീച്ചര്‍ നിര്‍മ്മാണകേന്ദ്രം ആരംഭിക്കുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും വീടുകളിലേക്കും ആവശ്യമനുസരിച്ച് അരീക്കോട് ഐടിഐയില്‍ നിന്ന് ഗുണമേന്മയുള്ള ഫര്‍ണീച്ചര്‍ നിര്‍മ്മിച്ചുനല്‍കും. ഐടിഐയിലെ കാര്‍പ്പെന്റര്‍ ട്രേഡുമായി സഹകരിച്ചാണ് പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി നേതൃ ത്വത്തില്‍ വിദഗ്ധരായ കാര്‍പ്പന്റര്‍മാരെയും ഫര്‍ണീച്ചര്‍ നിര്‍മ്മാണത്തിന് നിയോഗിക്കും.

കൊല്ലം ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയിനിംഗ് സെന്ററില്‍ ബേക്കറി -കണ്‍ഫക്ഷണറി യൂണിറ്റ് ആരംഭിക്കുന്നതോടൊപ്പം നിലവിലുള്ള സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മ്മാണം വിപുലപ്പെടുത്തും. ടി ബൈറ്റ്, ടി-ഫെന്‍ഡ്, ടി-വാഷ് എന്നീ പേരുകളിലാണ് ബേക്കറി ഉല്‍പ്പന്നങ്ങളും സാനിറ്റൈസറും ഹാന്‍ഡ് വാഷും വ്യാവസായികാടിസ്ഥാനത്തി ഉല്‍പ്പാദിപ്പിക്കുക.

കോഴിക്കോട് വനിതാ ഐടിഐയിലെ ടി-ചാം തിങ്കളാഴ്ച കാലത്ത് 10 മണിയ്ക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടനചടങ്ങ്. ചന്ദനത്തോപ്പ് ബിടിസിയിലെ പ്രൊഡക്ഷന്‍ സെന്റര്‍ കാലത്ത് 11.30ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരീക്കോട് ഐടിഐയിലെ പ്രൊഡക്ഷന്‍ സെന്റര്‍ പന്ത്രണ്ട് മണിയ്ക്ക് പി കെ ബഷീര്‍ എംഎല്‍ എയുടെ അധ്യക്ഷതയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൈനബ പട്ടീരി ഫര്‍ണീച്ചറിന്റെ ആദ്യ വില്‍പ്പന നിര്‍വഹിക്കും.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.