Kerala

‘മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും, ഇല്ലെങ്കില്‍ നമ്മള്‍ പോകും’; ശ്രദ്ധേയമായി ബോധവത്കരണ കാര്‍ട്ടൂണുകള്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കടുത്ത ഭീഷണി തുടരുന്ന സാഹചര്യത്തില്‍ രസകരമായ കാര്‍ട്ടൂണിലൂടെ ജനങ്ങളെ ബോധവത്കരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ലൈസന്‍സ് എന്ന പദ്ധതിയുടെ ഭാഗമായി ‘മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും, ഇല്ലെങ്കില്‍ നമ്മള്‍ പോകും തുടങ്ങിയ രസകരമായ ട്രോളന്‍ കാര്‍ട്ടൂണുകളാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. എല്ലാ ജില്ലകളിലും ആരംഭിച്ച കാര്‍ട്ടൂണ്‍ മതില്‍ പ്രചാരണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ‘കോവിഡ് ലൈന്‍സ്’ എന്ന പുതിയ പരിപാടി. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് ജനജാഗ്രതയ്ക്കായി പുതിയ യത്നത്തിന് തുടക്കമിടുന്നത്.

കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുകയാണ് ഈ അവബോധ പരിപാടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനപ്രിയ കാര്‍ട്ടൂണുകളിലൂടെ ഈ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. തുടക്കമായി മാസ്‌ക് ധരിക്കുന്നതിലെ പിഴവുകള്‍ സംബന്ധിച്ച കാര്‍ട്ടൂണുകളാണ് തയ്യാറാക്കിയത്.

ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായി ഓരോ ഘട്ടത്തിലും പ്രസക്തമായ വിഷയങ്ങളെ കുറിച്ചുള്ള കാര്‍ട്ടൂണുകളാണ് അക്കാദമി അംഗങ്ങള്‍ വരയ്ക്കുക. വ്യക്തിപരമായി സ്വന്തം രചനകളിലൂടെ കോവിഡ് കാലം വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു പൊതുവേദി രോഗ പ്രതിരോധത്തിനായി ഒരുക്കുകയാണ് പുതിയ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മഹാമാരിക്ക് എതിരെ സംസ്ഥാനമൊട്ടുക്ക് എല്ലാ ജില്ലകളിലും ഇതേ തരത്തില്‍ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്ന് കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണ്‍ ഒരുക്കിയ മതില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.