Gulf

പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും

 

പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്ന് മാനവ വിഭവ വകുപ്പ് പുറത്തിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ അവധിക്കു ശേഷം ഓഗസ്റ്റ് 3 നാണ് സർക്കാർ സ്ഥാപനങ്ങൾ തുറക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലിക്കാരെ കുറച്ചും ഓൺലൈനായും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നിരുന്നു.

സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കുന്നത് സുഗമമായി നടപ്പാക്കാൻ നേരത്തെ പദ്ധതി നടപ്പാക്കിയിരുന്നു. ഘട്ടം ഘട്ടമായാണ് നടപടി പൂർത്തീകരിച്ചത് ജൂൺ ഒന്നു മുതൽ 30% ജീവനക്കാരെയും ജൂലൈ ഒന്നുമുതൽ പകുതിയിലധികം ജീവനക്കാരെയും ജോലിക്കെത്തിച്ചു പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയിരുന്നു. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട് . കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമായാണ് മുഴുവൻ ജീവനക്കാരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചതെന്നു അധികൃതർ അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.