കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. ഗൂഗിൾ ജീവനക്കാർക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ വീട്ടിലിരുന്നായിരിക്കും ജോലി. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചു കൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.
ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി. ‘ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്ന് ജോലി എന്ന തീരുമാനം അടുത്തവര്‍ഷം ജൂണ്‍ 30വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുവാന്‍ ഉതകുന്ന തരത്തിലാണ് ‘ സുന്ദർ പിച്ചെ പറയുന്നു.
ഗൂഗിളിലെയും മാതൃസ്ഥാപനമായ ആൽഫാബെറ്റ് ഇൻകോർപറേഷനിലെയും രണ്ട് ലക്ഷത്തോളം പൂർണസമയ, കരാർ ജീവനക്കാർക്കാണ് പുതിയ തീരുമാനം ബാധകമാകുക എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.