സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് അതിര്ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്പ്പെടുത്താന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്ദ്ദേശം നല്കി.
ഇതിനായി അതിര്ത്തി ചെക്ക് പോസ്റ്റുകളില് വയര്ലെസ് സെറ്റുമായി പോലീസ് ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില് ജില്ലാ പോലീസ് മേധാവിമാര് നിയോഗിക്കും. ആരോഗ്യപ്രവര്ത്തകര് ലോറി ജീവനക്കാരുടെ പരിശോധന പൂര്ത്തിയാക്കി യാത്രാനുമതി നല്കിയാലുടനെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥര് അക്കാര്യം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില് അറിയിക്കും. തുടര്ന്ന് ഇക്കാര്യം ചരക്കുവാഹനങ്ങളുടെ ലക്ഷ്യസ്ഥാനത്തെ പോലീസ് സ്റ്റേഷനിലേയ്ക്ക് അറിയിക്കും. വാഹനത്തിന്റെ നമ്പര്, ഡ്രൈവറുടെയും മറ്റ് ജീവനക്കാരുടെയും പേരുവിവരങ്ങള്, ചെക്ക് പോസ്റ്റില്നിന്ന് തിരിച്ച സമയം, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന ഏകദേശ സമയം എന്നിവയും അറിയിക്കും.
ലക്ഷ്യസ്ഥാനത്ത് വാഹനത്തിലെ ജീവനക്കാര്ക്കായി സുരക്ഷിതമായ വിശ്രമസ്ഥലം ജില്ലാ ഭരണകൂടം തയ്യാറാക്കും. ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം കറങ്ങിനടക്കാന് വാഹനങ്ങളിലെ ജീവനക്കാരെ അനുവദിക്കില്ല. ചരക്ക് ഇറക്കിയശേഷം ജീവനക്കാര് വാഹനവുമായി മടങ്ങും. മറ്റുള്ളവരുമായുള്ള സമ്പര്ക്കം പരമാവിധി കുറയ്ക്കാനാണ് ഈ സംവിധാനം ഏര്പ്പെടുത്തുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.