Kerala

15 കോടിയുടെ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍

ഒരു വിദേശ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക്​ ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന ഉദ്യോഗസ്ഥ. കെ എസ് ഐ ടി ഐ ഉദ്യോഗസ്ഥായാണ് സ്വപ്‍ന. ഇവർ ഒളിവിലാണ്. സരിത്ത് എന്ന കൂട്ടാളി പിടിയിലായിട്ടുണ്ട്. സരിത്തിനും സ്വപ്നക്കും കോടികളുടെ ആസ്തിയുണ്ട്. സരിത്തിനെ ഐബി, റോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായി സരിത്​ പറയുന്നു. ആർക്കാണ്​ സ്വർണം നൽകുന്നതെന്ന്​ അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ്​ ഉത്തരവാദിത്തമെന്നും സരിത്​ മൊഴി നൽകി. അഞ്ചുപേരെയാണ്​ ഇത്തരത്തിൽ കടത്തിനായി ഉപ​യോഗിക്കുന്നതെന്നാണ്​ വിവരം.

പിടിയിലായ സരിത് കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ്​ ഇയാൾ പറഞ്ഞിരുന്നത്​.​ അന്വേഷണത്തിൽ വ്യാജമല്ലെന്ന്​ കണ്ടെത്തുകയായിരുന്നു. കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത്​ പി.ആർ.ഒ ചമഞ്ഞ്​ ഒ​ട്ടേറെപേരെ കബളിച്ചതായാണ്​ വിവരം. ഞായറാഴ്​ചയാണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കി​ലോ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​. എ​യ​ര്‍ കാ​ര്‍ഗോ​യി​ല്‍ മ​ണ​ക്കാ​ടു​ള്ള  കോ​ണ്‍സു​ലേ​റ്റിലെ കോ​ണ്‍സു​ലേ​റ്റ​റു​ടെ പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.സ്വ​ര്‍ണ​ത്തി​ന് 15 കോ​ടി വി​ല​വ​രും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.