Kerala

നയതന്ത്ര ബാഗ് വാങ്ങാന്‍ സരിത്തിനൊപ്പം പോയി; സ്വര്‍ണം എന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; എന്‍ഐഎയ്ക്ക് മൊഴി നല്‍കി ജയഘോഷ്

ചികിത്സയില്‍ കഴിയുന്ന വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ സംഘം കണ്ടു. ജയ്‌ഘോഷിന്റെ മൊഴി എടുത്തു. നയതന്ത്ര ബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് പോയത്. ബാഗില്‍ സ്വര്‍ണം എന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ജയ്‌ഘോഷ് മൊഴി നല്‍കി. ഇത് ചോദിക്കാനാണ് സ്വപ്നയെ വിളിച്ചതെന്നും ജയ്‌ഘോഷ് എന്‍ഐഎയോട് പറഞ്ഞു. അതേസമയം ജയ്‌ഘോഷിന്റെ മൊഴി പൂര്‍ണമായും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. വീണ്ടും ഗണ്‍മാനെ ചോദ്യം ചെയ്‌തേക്കും.

അതേസമയം, എന്‍ഐഎ സംഘം അറ്റാഷെ താമസിച്ച ഫ്‌ളാറ്റിലെത്തി സെക്യുരിറ്റിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററും പരിശോധിച്ചു.

സ്വര്‍ണക്കടത്തില്‍ അന്വേഷണം വിമാനകമ്പനി ജീവനക്കാരിലേക്കും നീങ്ങുകയാണ്.ഇവരുടെ
മൊഴിയെടുക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജരുടെ മൊഴി ആദ്യമെടുക്കും. ഫൈസല്‍ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്ത് വ്യാജമെന്നാണ് നിഗമനം. കത്തില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പോ ഇല്ല. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ബാഗ് അയച്ചെന്ന് അന്വേഷിക്കും. വിമാന ജീവനക്കാരുടെ സഹായം റാക്കറ്റിന് ലഭിച്ചെന്നാണ് നിഗമനം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.