തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. റമീസുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായ മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റ് രണ്ടുപേരും നിരവധി സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാണ്. പ്രതി ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങുകയായിരുന്നു. വിമാനത്താവളങ്ങള്‍ വഴി 60 കോടിയുടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് ജലാല്‍. നാടകീയമായാണ് മൂവാറ്റുപുഴ സ്വദേശി ജലാലിന്‍റെ കീഴടങ്ങല്‍.
സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിതും, രണ്ടാം പ്രതി സ്വപ്ന സുരേഷും മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായരുമാണ്.
സരിത്തിന്റെ മൊഴിയില്‍ നിന്നാണ് റമീസിന്‍റെ പങ്ക് വ്യക്തമായത്. അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് റമീസെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്. റമീസിന്‍റെ പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.