തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തിന് നികുതി ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം. കസ്റ്റംസ് അയച്ച സമന്‍സിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ ഏതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം വ്യക്തമാക്കി. ഇമെയില്‍ വഴിയും സ്പീഡ് പോസ്റ്റിലൂടെയുമാണ് പ്രോട്ടോക്കോള്‍ വിഭാഗം കസ്റ്റംസിന് മറുപടി നല്‍കിയത്.
നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ വരുമ്പോള്‍ നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ഇത് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കിന്റെ പകര്‍പ്പ്. 2019 മുതല്‍ 2021 വരെയുളള കാലത്ത് എത്രതവണ ഇളവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട് ഇതിന്റെ പകര്‍പ്പ്, എന്നീ കാര്യങ്ങളിലാണ് കസ്റ്റംസ് വിശദീകരണം തേടിയത്.
നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതി ഇളവ് ലഭിക്കുവാന്‍ 20 ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന പാക്കേജാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും 20 ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെയും രേഖാമൂലമുളള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം 2018ലെ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
എന്‍ഐഎയും പ്രോട്ടോക്കോള്‍ വിഭാഗത്തിന് സമന്‍സ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.