തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 34,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 120 രൂപയാണ് ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യച്ചേഴ്‌സാകട്ടെ 0.5 ശതമാനം താഴ്ന്ന് 1,767.10 ഡോളര്‍ നിലവാരത്തിലുമെത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ബജറ്റ് അവതരണത്തിന് മുന്‍പ് വരെ സ്വര്‍ണ വില 36,800 വരെ പോയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടായത്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെന്‍ഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിന്നു. എന്നിരുന്നാലും വിലയില്‍ കാര്യമായ കുറവുണ്ടെന്നാണ് സൂചനകള്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.