ഡല്‍ഹി: നൂതന ആശയങ്ങൾക്കും വ്യവസായ മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും ഉള്ള ഉത്തേജകമായി ഗ്ലോബൽ ഇന്നവേഷൻ ആൻഡ് ടെക്നോളജി അലയൻസ് (GITA} പ്രവർത്തിക്കുന്നതെങ്ങനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി. അക്കാദമിക, വ്യവസായ ഉഭയകക്ഷി ബന്ധവും ഗവൺമെന്റ് സഹകരണവും വർധിപ്പിക്കുന്നതിലൂടെയാണ് ജിഐടിഎ ഇത് സാധ്യമാക്കുന്നതെന്ന് ജിഐടിഎ യുടെ ഒൻപതാമത് സ്ഥാപക ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെ മന്ത്രി വ്യക്തമാക്കി.
ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാണിജ്യവൽകൃത ഉല്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിലൂടെയും, ഗവൺമെന്റിന്റെ സ്വാശ്രയ രാഷ്ട്രം എന്ന ദർശനത്തിന് ജിഐടിഎ ആവശ്യമായ പിന്തുണ നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ടെക്നോളജി ഡെവലപ്മെന്റ് ബോർഡും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും തമ്മിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമാണ്, ഗ്ലോബൽ ഇന്നോവേഷൻ ആൻഡ് ടെക്നോളജി. ജിഐടിഎ യുടെ ഒൻപതാമത് സ്ഥാപക
ദിനാഘോഷ പരിപാടിയിൽ വിവിധമേഖലകളിലെ തൽപരകക്ഷികൾ ആശയങ്ങൾ കൈമാറി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.