India

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; എയര്‍ടെല്‍, വി യ്‌ക്കെതിരെ ജിയോ

 

എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ക്കെതിരെ റിലയന്‍സ് ജിയോ രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ എയര്‍ടെലും വി ഐയും ചേര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായാണ് ജിയോയുടെ പരാതി. ഇരുകമ്പനികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജിയോ ട്രായിക്ക് കത്ത് നല്‍കി.

കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാരില്‍ നിന്ന് പോര്‍ട്ട് ഔട്ട് അപേക്ഷകള്‍ വരുന്നുണ്ട്. പോര്‍ട്ട് ചെയ്യാന്‍ വരുന്ന വരിക്കാര്‍ക്ക് പരാതികളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതെയാണ് ജിയോയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. ഇതിന്റെ ഏക കാരണം ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന എതിരാളികളുടെ ക്യാംപെയിന്‍ ആണെന്നും ടെലികോം റെഗുലേറ്ററിന് അയച്ച കത്തില്‍ ജിയോ കുറ്റപ്പെടുത്തി.

ആരോഗ്യകരമായ മത്സരത്തിന് വിരുദ്ധമായാണ് ഈ രണ്ട് കമ്പനികളും പ്രവര്‍ത്തിക്കുന്നത് എന്നാണ് ജിയോയുടെ ആരോപണം. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് ഗുണം ലഭിക്കുന്നത് റിലയന്‍സിന് ആണെന്ന് എയര്‍ടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയില്‍ പറയുന്നു.

ഫരീദാബാദ്, ബഹദൂര്‍ഗഡ്, ചണ്ഡിഗഢ്, ഫിറോസ്പൂര്‍, എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികള്‍ റിലയന്‍സ് ജിയോയില്‍ നിന്ന് പോര്‍ട്ട് ഔട്ട് ചെയ്യുന്നതിനു ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ജിയോ സിം കാര്‍ഡുകളും ഫോണുകളും ഉള്‍പ്പെടെ റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന 50,000 ഓളം കര്‍ഷകരുടെ പിന്‍ബലത്തിലാണ് ഇത്. ജിയോ മൊബൈല്‍ നമ്പറുകള്‍ അവരുടെ നെറ്റ്വര്‍ക്കിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയാകുമെന്ന് മുന്‍കൂട്ടി അവകാശവാദം ഉന്നയിച്ച് അവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്തയ്ക്ക് അയച്ച കത്തില്‍ ജിയോ പറഞ്ഞു.

പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തില്‍ ചിത്രങ്ങളും ഡിസംബര്‍ പത്തിന് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, എയര്‍ടെല്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ട്രായിക്ക് നല്‍കിയ ജിയോയുടെ പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കമ്പനി വക്താവ് പറഞ്ഞു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.