UAE

മുഖമാണ് ഇനി യാത്രാ രേഖ

 

ദുബായ് : ടിക്കറ്റ് ചെക്കിംഗ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന യാത്ര സംവിധാനം ക ദുബായ് എയര്‍പോര്‍ട്ടില്‍ നിലവില്‍ വന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അധിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.

പാസ്‌പോര്‍ട്ട് മാത്രമല്ല ബോഡിംഗ് പാസ്സ് വരെ ഈ നടപടിക്ക് ആവിശ്യമില്ല. എന്നാല്‍ മുഖം തിരിച്ചറിയിക്കുവാനുള്ള സേഫ്റ്റ്വെയര്‍ അതാത് സമയത്ത് വേണ്ടത് ചെയ്യും. പാസ്‌പ്പോര്‍ട്ടിന് പകരം മുഖം കാണിച്ചു വിമാനയാത്ര ചെയ്യുവാന്‍ കഴിയും. അഞ്ചുമുതല്‍ ഒന്‍പത് വരെയുള്ള സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഈ യാത്ര നടപടി സാധ്യമാകുന്നത്. ഇതിന്റെ ഔദ്യോഗിക -ഉദ്ഘാടനം ജിഡിആര്‍എഫ്എ ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നിര്‍വഹിച്ചു.

ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമാന ഇരട്ടകളെ പോലും വേര്‍തിരിച്ചറിയുവാന്‍ കഴിയുന്ന അത്യാധുനിക സേഫ്റ്റ്വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്. വിമാന ടിക്കറ്റ് ചെക്കിംഗ് പവലിയനില്‍ മുന്നില്‍ സ്ഥാപിച്ച ക്യാമറയില്‍ നോക്കുക എന്നതാണ് ഈ നടപടിയുടെ ആദ്യ ഘട്ടം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റെതാണന്ന് സിസ്റ്റം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നോരോന്നായി തുറക്കപ്പെടും.

എന്നാല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ ആദ്യത്തെ തവണ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും. മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകര്‍ത്തുകയും വേണം. പിന്നീട് തുടര്‍ യാത്രയ്ക്ക് ഈ രജിസ്ട്രേഷന്‍ ആവിശ്യമില്ല. ഈ യാത്രയ്ക്ക് പാസ്‌പോര്‍ട്ട് അവിശ്യമിലെങ്കില്‍ തങ്ങളുടെ എല്ലാ യാത്രരേഖകളും എപ്പോളും യാത്രക്കാര്‍ കയ്യില്‍ കരുതണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

ആദ്യഘട്ടത്തില്‍ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഗേറ്റിലൂടെയും, സ്മാര്‍ട്ട് ടണലിടെയും യാത്രകാര്‍ക്ക് കടന്ന് പോകാം. പുതിയ സംവിധാനം എയര്‍പോര്‍ട്ടില്‍ കൂടെയുള്ള യാത്രയുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് ദുബായ് ജിഡിആര്‍എഫ്എ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

കോവിഡ് യാത്ര നിയന്ത്രണങ്ങള്‍ക്ക് ശേഷം എമിറേറ്റ് വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നപ്പോള്‍ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് ജിഡിആര്‍എഫ്എയിലെ ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ ഷാന്‍കിറ്റി പറഞ്ഞു. പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മുന്‍പ് സ്ഥാപിച്ച ബയോമെട്രിക് സംവിധാനത്തിലുടെ പ്രതിദിനം മൂവായിരത്തോളം യാത്രക്കാരുണ്ട്. തടസമില്ലാത്ത യാത്രയ്ക്കായി സ്മാര്‍ട്ട് ഗേറ്റുകള്‍ പരിഷ്‌ക്കരിച്ചന്ന് അദ്ദേഹം അറിയിച്ചു.

17 വയസിനു മുകളിലുള്ള യാത്രക്കാര്‍ക്ക് ബയോമെട്രിക് പാതയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുഖം സ്‌കാന്‍ ചെയ്യുന്നതിനായി സ്മാര്‍ട്ട് ഗേറ്റുകളില്‍ എത്തുമ്പോള്‍ മാസ്‌കുകള്‍ നീക്കം ചെയ്യണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ പരീക്ഷണ ഘട്ടത്തില്‍ ഒരു പിഴവുമില്ലാതെയാണ് സിസ്റ്റം പ്രതികരിച്ചതെന്ന് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാന്‍കിറ്റി വ്യക്തമാക്കി.

ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലുടെ യാത്ര ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടോ, എമിറേറ്റ്‌സ് ഐഡിയോ ഉപയോഗപ്പെടുത്തിയാണ് മുമ്പ് ആളുകള്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. കൂടാതെ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസും ആവശ്യമില്ലാത്തതിനാല്‍ അത്യാധുനിക സംവിധാനം പേപ്പറുകളുടെ ഉപയോഗം കുറയ്ക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.