റിയാദ് : 41ാമത് ഗള്‍ഫ് ഉച്ചകോടിക്ക് സൗദിയുടെ സാംസ്‌കാരിക നഗരമായ അല്‍ ഉലയ ഒരുങ്ങി. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളായ അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സൗദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനമായ നഗരമാണ് അല്‍ഉലയ. പ്രകൃതി രമണീയതയും പുരാതന സ്മാരകങ്ങളുടെയും നാഗരികതകളുടെയും സംഗമ കേന്ദ്രമായ അല്‍ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്.
അല്‍ ഉലയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പരസ്പരമുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുകയും ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ജിസിസി രാജ്യങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായി കുവൈറ്റ് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ശ്രമത്തിന്റെ പ്രതിഫലനമാകും ഉച്ചകോടിയില്‍ പ്രകടമാവുക. ഇതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ഔപചാരികമായി ക്ഷണിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സ്ഥിരതയും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കാണ് ഈ ഉച്ചകോടിയുടെ ലോകം കാതോര്‍ക്കുന്നത്. സര്‍വ മേഖലകളിലും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിലും ഉച്ചകോടി ഗൗരവ പൂര്‍വമുള്ള തീരുമാനങ്ങളാകും കൈക്കൊള്ളുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.