24 മണിക്കൂറിനിടെ യുഎഇയില്‍ 1,621 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആദ്യവാരം കേവലം 50 ല്‍ താഴേ പുതിയ കേസുകളാണ് യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അബുദാബി: ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണ നടപടികളുമായി രംഗത്ത്. വിദേശത്ത് നിന്നും വരുന്നവരിലാണ് ഒമിക്രോണ്‍ കൂടുതലായും കണ്ടെത്തിയതെന്നതിനാല്‍ യാത്രാ നിയന്ത്രണമാണ് യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൈക്കൊണ്ടത്. നൈജീരിയ ഉള്‍പ്പടെ നാലോളം രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഡോസ് എടുക്കുന്നതിനുള്ള ക്യാംപെയിനുകള്‍ ആരംഭിച്ചതുമാണ് പുതിയ നടപടികള്‍ .
രണ്ടു പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്നാം ഡോസ് നിര്‍ബന്ധിതമാക്കുകയാണ് രാജ്യങ്ങള്‍ ചെയ്തത്.
ഒമാന്‍, സൗദി, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ മൂന്നാം ഡോസ് എടുക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ അത്ര അപകടകരമല്ലെന്നാണ് സൂചന. മൂന്നാം ഡോസ് എടുത്തു കഴിയുന്നതോടെ ഒമിക്രോണിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉണ്ടാകുന്നുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
19 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുകയാണ് പോംവഴിയായി കണ്ടിട്ടുള്ളത്.
ഡിസംബര്‍ രണ്ടാം വാരമാണ് ഒമാനിലും മറ്റും ആദ്യമായി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.