കൊച്ചി : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പറുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി കരാർ ഒപ്പിട്ടു. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
സ്‌കന്തോർപിലെ മികച്ച ഫോം 2010ൽ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കിൽ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു. ആദ്യ സീസണിൽ തന്നെ സെൽറ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പർ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടർന്നുള്ള രണ്ടു സീസണുകളിൽ തുടർച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളിൽ 31 ഗോൾ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസൺ പ്രകടനം ഡബിൾ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്
കളത്തിൽ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ഗോളടി മികവുള്ള താരം ടീമിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നും കരോലിസ് സ്‌കിൻകിസ് പറഞ്ഞു.
തന്റെ കളി ജീവിതത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള അടുത്ത അങ്കം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗാരി ഹൂപ്പർ പറഞ്ഞു. ടീമിന് വേണ്ടി നിർണായ ഗോളുകൾ നേടാനും വെല്ലുവിളികൾ അതിജീവിക്കാനും ഐ.എസ്.എൽ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാരി ഹൂപ്പർ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.