കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗരവ് ഗാംഗുലി. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണ്. രാത്രി ലഘുഭക്ഷണം കഴിച്ച ഗാംഗുലിക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഇന്ന് രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച രാവിലെയാണ് 48 കാരനായ ഗാംഗുലിക്ക് പ്രൈവറ്റ് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താമസിയാതെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗാംഗുലിക്ക് നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു.
ഗാംഗുലിയുടെ ചികിത്സക്കായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൃദയ ധമനികളില്‍ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്റ് നിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്നുള്ള ഒരു കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റിനെയും ആശപത്രിയിലേക്ക് എത്തിക്കാനും തീരുമാനിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.