തിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിനെതിരെ മുന്നൊരുക്കവുമായി സംസ്ഥാനത്ത് കോവിഡ് സാന്ദ്രതാ പഠനം നടത്തുന്നു. രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് സാന്ദ്രതാ പഠനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സാര്‍സ് കോവിഡ് 2 ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളില്‍ പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുളള ആളുകളിലുണ്ട് എന്ന മനസ്സിലാക്കുകയാണ് സാന്ദ്രതാ പഠനത്തിന്റെ പ്രധാന ലക്ഷ്യം. കോവിഡിനെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരിലടക്കം ആന്റിബോഡി അറിയലാണ് ലക്ഷ്യം.
ഇതിനായി ഓരോ ജില്ലകളില്‍ നിന്നും 350 വീതം പരുടെയെങ്കിലും സാമ്പിള്‍ ആരോഗ്യവകുപ്പ് ശേഖരിക്കും. 18 വയസിന് മുകളിലുളള 12,100 പേരെ പരിശോധിക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിഇഐഡി സെല്‍ നോഡല്‍ ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. നേരത്തെ കോവിഡ് നിശബ്ദ വ്യാപനം പഠിക്കാന്‍ ഐസിഎംആര്‍ ഇടപെട്ട് നടത്തിയ ആന്റിബോഡി പരിശോധനകളില്‍ ആന്റിബോഡി സാന്നിധ്യം വളരെ കുറച്ചു പേരിലാണ് കണണ്ടെത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.