ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മന്ത്രി ജി സുധാകരന്. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചതെന്ന് സുധാകരന് പറഞ്ഞു. അന്‍പത് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നിറുത്തേണ്ടതില്ലെന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വിചിത്രവും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്പുക്കിലൂടെയാണ് കത്തയച്ച വിവരം മന്ത്രി അറിയിച്ചത്.
ജി സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിനെതിരെ റെയില്‍വേ മന്ത്രി ശ്രീ.പീയൂഷ് ഗോയലിന് കത്തയച്ചു.
അന്‍പത് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നിറുത്തേണ്ടതില്ല എന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വിചിത്രവും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതു വഴി റെയില്‍വേ സമയ – ധനലാഭം ലക്ഷ്യമിടുമ്പോള്‍ ആയത് ജനസാന്ദ്രത കുറവുള്ള ഒറ്റപ്പെട്ട ഗ്രാമങ്ങളേറെയുള്ള ഇതര സംസ്ഥാനങ്ങളില്‍ ഇത് വലിയ അനുരണങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നാല്‍ ഒരു നീണ്ട നഗരമായി സ്ഥിതി ചെയ്യുന്ന ജനനിബിഡമായ നമ്മുടെ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് പ്രതിലോമകരമായ ഈ തീരുമാനം കോവിഡ് സാഹചര്യത്തിനു ശേഷം സാധാരണ രീതിയില്‍ ട്രെയിന്‍ യാത്ര പുനരാരംഭിക്കുമ്പോള്‍ സാമാന്യ ജനങ്ങള്‍ക്കാകെയും പതിവു യാത്രികര്‍ക്ക് വിശേഷിച്ചും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലക്ഷ്യം കേവലം ലാഭവര്ദ്ധനവിലൊതുങ്ങുന്നില്ല. മറിച്ച് പൊതുജന താത്പര്യ സംരക്ഷണമാണ് പരമമായ ലക്ഷ്യമെന്നിരിക്കെ, ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഇത്തരം ജന വിരുദ്ധമായ നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമായി.
ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചത്.
റെയില്‍വേ മന്ത്രി ശ്രീ.പീയുഷ് ഗോയല്‍ കോവിഡ് രോഗ ബാധിതനായി ചികിത്സയിലാണ്. അദ്ദേഹം രോഗമുക്തനായി തിരികെയെത്തുന്നതോടുകൂടി അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.