Gulf

അ​ബൂ​ദാബി എ​മി​റേ​റ്റി​ല്‍ 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ

 

അ​ബൂ​ദാ​ബി: യു.എ.ഇയുടെ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ വൈ​ഫൈ ക​ണ​ക്ടി​വി​റ്റി സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന് അ​ബൂ​ദാ​ബി ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെന്‍റ​ര്‍ (ഐ.​ടി.​സി) അ​റി​യി​ച്ചു. അ​ബൂ​ദാബി​യി​ലെ എ​ല്ലാ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ലും സൗ​ജ​ന്യ ഇ​ന്‍​റ​ര്‍​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​ണി​ത്.

അ​ബൂ​ദാ​ബി സി​റ്റി​യി​ല്‍ 410ഉം ​അ​ല്‍​ഐ​ന്‍ സി​റ്റി​യി​ല്‍ 110ഉം ​ബ​സു​ക​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി. പൊ​തു​ഗ​താ​ഗ​ത ബ​സ് യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ഐ.​ടി.​സി ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം അ​ബൂ​ദാബി എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള പ്ര​ധാ​ന ബ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും ബ​സ് ഷെ​ല്‍​ട്ട​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.