ഷാര്‍ജ (യുഎഇ) : കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യുഎഇയിലെ ഷാര്‍ജയിലാണ് സാധാരണക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍, പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്റെ സംഘാടകര്‍.
നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കുന്നതില്‍, എക്കാലത്തും മുന്നില്‍ നിന്ന ജനകീയ നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ചാണ്ടി കേരള നിയമസഭാംഗമായതിന്റെ അമ്പതാം വാര്‍ഷിക നിറവിലാണ്, പ്രവാസ ലോകത്ത്, ഇത്തരത്തില്‍ സാധാരണക്കാര്‍ക്കായി ഇത്തരത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടപ്പിച്ചത്. ഇപ്രകാരം, ഉമ്മന്‍ചാണ്ടി എന്ന പിതാവിന്റെ അസാന്നിധ്യത്തില്‍ മകള്‍ അച്ചു ഉമ്മന്‍, മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചാണ്, ഈ ലളിതമാര്‍ന്ന ക്യാമ്പിന് ഷാര്‍ജയില്‍ തുടക്കമിട്ടത്. അച്ചുവിന്റെ സഹോരങ്ങളായ മറിയവും ചാണ്ടിയുമെല്ലാം, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുത്തപ്പോള്‍, കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം അച്ചുവിന് പങ്കെടുക്കാന്‍ കഴിഞ്ഞിരിന്നില്ല. ഇപ്രകാരം, ഈ സങ്കടക്കാലത്ത് പിതാവിന്റെ പേരിലുള്ള ഈ പുണ്യ പ്രവര്‍ത്തിയിലൂടെ ആശ്വാസമായതായി അച്ചു ഉമ്മന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം, നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായാണ് ക്യാമ്പിലൂടെ ആരോഗ്യ പരിശോധന നല്‍കിയത്. അതിനാല്‍, കൊവിഡ് കാലത്ത് വലിയ രീതിയിലുള്ള തിരക്ക് ഒഴിവാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ദുബായ്, ഷാര്‍ജ , അജ്മാന്‍, റാസല്‍ഖൈമ എന്നീ നാല് എമിറേറ്റുകളില്‍, ഇത്തരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചെന്ന് ഇന്‍കാസ് യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ വൈ എ റഹിം, ദുബായ് ഇന്‍കാസ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, അജ്മാന്‍ ഇന്‍കാസ് പ്രസിഡണ്ട് നസീര്‍ മുറ്റിച്ചൂര്‍, മെഡിക്കല്‍ ക്യാമ്പ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷാജി ഷംസുദ്ദീന്‍, സി പി ജലീല്‍, അബ്ദുല്‍ മനാഫ്, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.