ഫ്രാങ്ക് ലംപാര്‍ഡിനെ ചെല്‍സി മാനേജര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ പി.എസ്.ജി മാനേജര്‍ തോമസ് ടച്ചല്‍ മാനേജറാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സി. ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 11 പോയന്റ് വ്യത്യാസമുണ്ട്.
ഇത് ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമാണെന്ന് ക്ലബ് പ്രസ്താവനയില്‍ പറയുന്നു. ‘ഇത് ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമാണ്. കാരണം, ഏറ്റവും കുറഞ്ഞത് ലംപാര്‍ഡ് എനിക്ക് നല്ല വ്യക്തിബന്ധമുള്ള വ്യക്തിയാണ്. ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന താരവുമാണ് അദ്ദേഹം’ ക്ലബ് മേധാവി റോമന്‍ എബ്രാമോവിച്ച് പറഞ്ഞു.
‘നല്ല ആത്മാര്‍ത്ഥതയും ജോലിയില്‍ കൃത്യതയുമുള്ള വ്യക്തി തന്നെയാണ് ലംപാര്‍ഡ്, എന്നാല്‍ ഇപ്പോള്‍ മാനേജറെ മാറ്റുന്നതാണ് നല്ലതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ റോമന്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.