ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം ജയം. വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ മൂന്നാം ജയം സ്വന്തമാക്കിയത്. സൂപ്പർ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ 67-ാം മിനുട്ടില്‍ ഫിര്‍മിനോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്.
സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മഞ്ഞപ്പടയ്‌ക്കെതിരെ കനത്ത പ്രതിരോധമായിരുന്നു വെനസ്വേല തീര്‍ത്തത്. അഞ്ച് തവണ ബ്രസീല്‍ വല നിറച്ചെങ്കിലും മൂന്ന് തവണ ഓഫ്‌സൈഡും ഒരുവട്ടം ഫൗളുമായതിനാല്‍ ഗോള്‍ അനുവദിച്ചില്ല.
മൂന്ന് മത്സരങ്ങളില്‍ നിന്നും എല്ലാം വിജയിച്ച് ഒന്‍പത് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 2015ല്‍ ചിലെയോട് 2-0ന് തോറ്റുപോയതൊഴിച്ചാല്‍ ലോകകപ്പ് ക്വാളിഫയറില്‍ 20 മത്സരങ്ങള്‍ക്കിടെ ബ്രസീല്‍ ഒരിക്കൽ പോലും തോല്‍വിയറിഞ്ഞിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.