Kerala

ബെന്നി ബെഹനാന്റെയും കെ.മുരളീധരന്റെയും രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

 

കെ മുരളീധരന്‍ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്റെ രാജിയും ഉണ്ടാക്കിയ തര്‍ക്കം കോണ്‍ഗ്രസില്‍ മൂര്‍ച്ഛിക്കുകയാണ്. മുസ്ലീം ലീ​ഗ് അടക്കമുള്ള കക്ഷികള്‍ക്ക് രാജിയില്‍ കടുത്ത അമര്‍ഷമുണ്ട്. ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച്‌ മുന്നണിയില്‍ ആലോചന നടന്നില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗ് നിലപാട്.

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച്‌ മുന്നോട്ട് പോകുന്നതിനിടെയുണ്ടായ കണ്‍വീനറുടെ രാജി മുന്നണിയ്ക്ക് തിരിച്ചടിയുണ്ടായെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. കഴിഞ്ഞദിവസമാണ് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തില്‍ നിന്ന് കെ.മുരളീധരനും രാജി പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ദ്ധന്യത്തിലായി.നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതും കെ.പി.സി.സി പുന:സംഘടനയിലെ അതൃപ്‌തിയും മുരളീധരന്റെ രാജിക്ക് പിന്നിലെ കാരണമായി.

കെ.പി.സി.സി അദ്ധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ശക്തമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളില്‍ സി.പി.എമ്മും എല്‍.ഡി.എഫും അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് യു.ഡി.എഫ് കണ്‍വീനര്‍ തന്നെ രാജിവച്ചത്. എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പില്‍ സജീവമാകുമോയെന്നാണറിയേണ്ടത്.

ഉമ്മന്‍ചാണ്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന് ഉളളിലെ പൊട്ടിത്തെറിയെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ത്തല്ല് കാലം ആരംഭിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.