ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുന്നവര്‍ക്കും, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കുന്ന പുതിയ മാര്‍ഗനിര്‍ദേശം എയര്‍ഇന്ത്യയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് എട്ട് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. യാത്രക്കാര്‍ക്ക് ക്വാറന്റീനില്‍ അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതില്‍ പ്രധാനം.
1.എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍(മൂന്ന് ദിവസം) മുമ്പ് newdelhiairport.in എന്ന വെബ്‌സൈറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കണം.
2.ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതില്‍ ഏഴ് ദിവസം പണം നല്‍കിയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വാറന്റീനില്‍ കഴിയണം.
3.യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് ഫലം നെഗറ്റീവുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല.
4.കോവിഡ് ഫലം നെഗറ്റീവായവര്‍ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് യാത്രപുറപ്പെടുന്നതിന് മുമ്പ് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കൃത്രിമം കാണിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും.
ഗുരുതരമായ അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എന്നിവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ അനുവദിക്കും. എന്നാല്‍ ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതില്‍ അന്തിമതീരുമാനം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.