News

ചെെനയില്‍ പുതിയതരം വെെറസിനെ കണ്ടെത്തി

Web Desk

ബെയ്ജിങ്ങ്: ലോകം കോവിഡ് മഹാമാരി ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ ചെെനയില്‍ പുതിയ വെെറസിനെ കണ്ടെത്തി. ചെെനയില്‍ കണ്ടെത്തിയ പുതിയ തരം വെെറസ് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പുതിയ തരം പന്നിപ്പനി വെെറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ചെെനീസ് ഗവേഷകര്‍ പറഞ്ഞു. G4 EA H1N1 എന്നാണ് പുതിയ വെെറസിന് നല്‍കിയിരിക്കുന്ന പേര്.

G4 EA H1N1 എന്ന വെെറസിന് മനുഷ്യരിലേക്ക് പടരുന്ന തരത്തില്‍ വ്യതിയാനം സംഭവിക്കാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളിലേക്ക് അതിവേഗം പടര്‍ന്നാല്‍ ഇത് ആഗോളതലത്തില്‍ വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 2009 ല്‍ പടര്‍ന്നുപിടിച്ച പന്നിപ്പനിയോട് സാമ്യമുളള വെെറസിനെയാണ് കണ്ടെത്തിയത്.

പുതിയ വെെറസായതിനാല്‍ മനുഷ്യന് പ്രതിരോധ ശേഷി ഉണ്ടാകണമെന്നില്ല. നിലവിലുളള ഒരു വാക്സിനും ഈ വെെറസിനെ നേരിടാനാവില്ല. പന്നിപ്പനിയുടെ സമാനമായ വെെറസാണങ്കിലും ഇതിന് ചില രൂപമാറ്റങ്ങളുണ്ട്. അപകടകരമായ ജനിതകഘടനയാണ് ഈ വെെറസിന്‍റേത്. നിലവില്‍ ഭീഷണിയില്ലെങ്കിലും വളരെ ശ്രദ്ധയോടെ വെെറസിനെ നിരീക്ഷിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.