News

ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യണം-ഇന്‍റര്‍പോൾ സഹായം തേടി ഇറാൻ

Web Desk

യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍. ട്രംപിനെ പിടികൂടാന്‍ ഇറാന്‍, ആഗോള പോലീസ് സംഘടന ഇന്‍റര്‍പോള്‍ സഹായവും അഭ്യര്‍ഥിച്ചു. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കമാൻഡർ കമാൻഡര്‍ ഖാസിം സുലൈമാനി വധത്തിലാണ് ഇറാന്‍ അറസ്റ്റ് വാറണ്ട് ഇറക്കിയത് . കൊലപാതകം, ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ട്രംപ് ഉൾപ്പെടെ 30 പേർക്കെതിരെയാണ് കേസ്.ഇവർക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നിർദേശ പ്രകാരമാണു ഖാസിം സുലൈമാനിയെ വധിച്ചതെന്നു പെന്‍റെഗൺ വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.