India

സര്‍ക്കാരിന് ഇരട്ട വെല്ലുവിളി; അസമില്‍ വെളളപ്പൊക്കം രൂക്ഷമായി തുടരുന്നു

ദിസ്പൂര്‍: അസമില്‍ കൊവിഡിനൊപ്പം വെള്ളപ്പൊക്കവും രൂക്ഷമായികൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇന്നലെ അഞ്ച് പേര്‍ മരിച്ചു. ഇതോടുകൂടി പ്രളയത്തെ തുടര്‍ന്നുളള മരണസംഖ്യ 76 ആയി. സംസ്ഥാനത്തെ 28 ജില്ലകളിലായി 36 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ബാര്‍പേട്ട, ധേമാജി, ഉഡല്‍ഗുരി, ഗോള്‍പാറ, ദിബ്രുഗഡ് എന്നീ ജില്ലകളില്‍ നിന്ന് 26 പേര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടു. ദുബ്രി, ഗോള്‍പാറ, ബാര്‍പേട്ട, മോറിഗാവ് എന്നീ നാല് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 28 ജില്ലകളിലായി 3,014 ഗ്രാമങ്ങളും 1,27,955 ഹെക്ടര്‍ കൃഷിഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയി. നൂറുകണക്കിന് വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഏറ്റവുമധികം വര്‍ധിച്ച സമയത്താണ് വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്. 21,000ത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട ചെയ്തിട്ടുളളത്. കോവിഡ് ബാധിച്ച് 51 പേര്‍ മരിക്കുകയും ചെയ്തു. കോവിഡും പ്രളയവും ഒരേസമയത്ത് ബാധിച്ചിരിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇരട്ട വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തകരായും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരായും സംസ്ഥാനത്തെ പോരാട്ടത്തെ നയിക്കുന്നത് മുന്‍നിര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പ്രളയ സമയത്തും സാമൂഹിക അകലം പാലിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.