പ്രളയം ദുരിതം വിതച്ച ആലപ്പുഴ -എറണാകുളം നിവാസികള്‍ക്ക് വീടൊരുക്കുന്നതിനായി നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേര്‍ന്നു ഒരുക്കിയ സംരംഭമാണ് നന്മ ഭവനങ്ങള്‍. നന്മ ഭവനങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതിനോടനുബന്ധിച്ചുള്ള പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ സമാരംഭവും 13.9.20 ന് ഉച്ചക്ക് 12.30 ന് നന്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ നടക്കും.
പദ്മശ്രീ എം എ യൂസഫ് അലി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പോലീസ് ഐ ജി പി വിജയന്‍ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തും. ബി പി സി എല്‍ കൊച്ചി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുരളി മാധവന്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസെസ് എം ഡി സി ജെ ജോര്‍ജ്, ക്രെഡായ് പാസ്‌ററ് പ്രസിഡന്റ് പോള്‍ രാജ് ജോസഫ് എന്നിവര്‍ സംസാരിക്കും. നന്മ ഫൗണ്ടേഷന്റെ ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരും അമേരിക്ക, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നന്മ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന വിശിഷ്ട വ്യ്കതികളും സംഘടനാ പ്രതിനിധികളും സന്നിഹിതരായിരിക്കും. facebook.com/nanmafoundationindia എന്ന ഫേസ്ബുക്ക് പേജില്‍ ചടങ് തത്സമയം വീക്ഷിക്കാവുന്നതാണ്.
നന്മ ഭവനങ്ങളുടെ നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തില്‍ 100 വീടുകളാണ് നിര്‍മ്മിച്ചത്. നാശം സംഭവിച്ച വീടുകളുടെ ഉപയോഗപ്രദമായ അവശിഷ്ടങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അതാതു വീട്ടുകാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 100 വീടുകളില്‍ ആദ്യത്തെ 5 വീടുകളുടെ നിര്‍മ്മാണവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് 15 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് നന്മ ഫൗണ്ടേഷന്‍. സമൂഹത്തിലെ വിവിധ ദുര്‍ബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായി നന്മ വിവിധ ഇടപെടലുകള്‍ അതിന്റെ തുടക്ക കാലം മുതലേ സംഘടിപ്പിച്ചുവരുന്നുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലീസും മറ്റു ഏജന്‍സികളുമായി സഹകരിച്ചു നന്മ നടപ്പിലാക്കിയ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതി വഴി 7 ലക്ഷത്തോളം ഭക്ഷണ പൊതികള്‍ കേരളത്തിലാകെ വിതരണം ചെയ്തു. 21-ാം നൂറ്റാണ്ടിലെ സാധ്യതകളെ പര്യവേക്ഷണം ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിനു വിഭവ പരിമിതി അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കുട്ടികള്‍ക്ക് നന്മ ലേര്‍ണിംഗ് സെന്ററുകള്‍ വഴി പരിശീലനം നല്‍കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.