India

എന്തും തുറന്നു പറയുന്നതിനുളള അവകാശമല്ല ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 ലെ അഭിപ്രായ സ്വാതന്ത്ര്യം: ബോംബെ ഹൈക്കോടതി

 

എന്തും തുറന്നു പറയുന്നതിനുളള പൂര്‍ണ സ്വാതന്ത്ര്യമല്ല ഇന്ത്യന്‍ ഭരണഘടനയിലെ അര്‍ട്ടിക്കിള്‍ 19 പ്രകാരമുളള അഭിപ്രായം സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നതെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് മുംബൈ പല്‍ഘര്‍ പോലീസ് കേസെടുത്ത യുവതിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. സുനൈന ഹോളിയെന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പ്രസാതാവന നടത്തിയത്.അതേസമയം ആര്‍ട്ടിക്കില്‍ 19 ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം റദ്ദ് ചെയ്യപ്പെടുകയാണെന്ന് സുനൈനയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനുളള ഒരു പൗരന്റെ അവകാശം പരമമായ ഒന്നല്ലെന്ന് കോടതി പറഞ്ഞു. ഒരു നിയന്ത്രണവുമില്ലാത്ത ഒരു പരമമായ ഒരു അവകാശമാണിതെന്ന ധാരണയാണ് പൗരന്മാര്‍ക്കുളളതെന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തെ തുടര്‍ന്ന് മൂന്ന് എഫ്‌ഐആറുകളാണ് വിവിധ സ്‌റ്റേഷനുകളിലായി സുനൈനയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണത്തിന് സുനൈന സഹകരിക്കുന്നില്ലെന്നാണ് മുംബൈ പോലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ അറസ്റ്റുണ്ടാകുമെന്ന ഭയത്താലാണ് സ്‌റ്റേഷനില്‍ ഹാജരാകാത്തതെന്ന് സുനൈനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം സുനൈന ചോദ്യം ചെയ്യലിന് സഹകരിക്കണമെന്നും അടുത്ത രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ഉണ്ടാകില്ലെന്നും ജസ്റ്റിസ് എസ്.എന്‍ ഷിന്‍ഡെ, എം.എസ് കര്‍ണിക് എന്നിവരടങ്ങിയ ബഞ്ച് ഉറപ്പ് നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.