തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് കേരള വനിത കമ്മീഷന്റെ ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനത്തെ ചെറുക്കുന്നതിനും വേണ്ടി സ്ത്രീകളെ സജ്ജരാക്കുന്നതിനാണ് വനിതാ കമ്മിഷന്‍ ഫേസ് ടു ഫേസ് പദ്ധതി നടപ്പിലാക്കുന്നത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭ്യമാകുന്ന ആശയങ്ങളും അഭിപ്രായങ്ങളും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നൂതന പദ്ധതികള്‍ക്കായി ഉപയോഗിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി 2018-19 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മിഷന്‍ നടത്തിവരുന്നത്. ഇത്തരത്തിലുള്ള 11 ഫേസ് ടു ഫേസ് പരിപാടികള്‍ വിവിധ ജില്ലകളിലായി നടത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായുള്ള സംവാദങ്ങള്‍, ആര്‍ഭാട വിവാഹം നിരോധിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ആശയസംവാദം സംഘടിപ്പിച്ചിട്ടുള്ളത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.