റെന്നസ്: ഫ്രാൻസിൽ രണ്ട് ചെറുവിമാനങ്ങൾ പറക്കുന്നതിനിടെ നേർക്കുനേർ ഇടിച്ച് തകർന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. പടിഞ്ഞാറൻ-മധ്യ ഫ്രാൻസിലെ ടൂർസ് നഗരത്തിന്റെ തെക്ക്-കിഴക്ക് ആയിരുന്നു അപകടം.
രണ്ടുപേർ സഞ്ചരിച്ച മൈക്രോലൈറ്റ് വിമാനവും മൂന്ന് യാത്രക്കാരുമായി വന്ന ഡിഎ 40 ടൂറിസ്റ്റ് വിമാനവുമാണ് കൂട്ടിയിടിച്ചത്. വിമാനങ്ങളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.
മൈക്രോലൈറ്റ് വിമാനം ആർക്കും അപകടമുണ്ടാക്കാതെ ലോച്ചസിലെ ഒരു വീടിന്റെ വേലിയിലാണ് പതിച്ചത്. ഇവിടെനിന്നും 100 മീറ്റർ മാറി ജനവാസമില്ലാത്ത പ്രദേശത്താണ് ഡി.എ40 ടൂറിസ്റ്റ് വിമാനം പതിച്ചത്. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി 50 അഗ്നിശമന സേനാ യൂണിറ്റുകളാണ് എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.