ആരോഗ്യ രംഗം വെല്ലുവിളികളോടെ മുന്നേറുമ്പോള്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് സൗകര്യമൊരുക്കി ദുബായ്. സെപ്തംബര്‍ 17 മുതല്‍ 20 വരെയാണ് ഫിറ്റ്‌നസ് വ്യവസായ മേഖലയുടെ സഹകരണത്തോടെയുള്ള ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ ആരംഭിക്കുന്നത്.
കോവിഡ് കാലത്ത് ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഏവരെയും പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി യു.എ.ഇ യിലെ 60 കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കാന്‍ 20 ലേറെ ഫിറ്റ്‌നസ് സംരംഭങ്ങള്‍ കൈകോര്‍ക്കും. ഇവിടങ്ങളില്‍ സൗജന്യമായി പ്രവേശിക്കുകയോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയോ ചെയ്യാം. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിപാടി.
പങ്കെടുക്കുന്ന ഫിറ്റ്‌നസ് സ്ഥാപനങ്ങള്‍;
ഫിറ്റ്‌നസ് ഫസ്റ്റ്, ജിംനേഷന്‍, ഗോള്‍ഡ്‌സ് ജിം, ഫിറ്റ്‌നസ് 360, മെട്രോ ഫിറ്റ്, ദ് പ്ലാറ്റ് ഫോം സ്റ്റുഡിയോസ്, ഫിഡെല്‍റ്റി ഫിറ്റ്‌നസ് ക്ലബ്, ഷേയ്പ് ലേഡീസ് ക്ലബ്, ഇഗ്‌നൈറ്റ് വെല്‍നസ്, ലെസ് മില്‍സ്, സുംബ, മാഷുപ് ടോട്ടല്‍ കണ്ടീഷനിങ്, ഫിറ്റ്‌നസ് സോണ്‍, ട്വിസ്റ്റ് ജിം, ഫിറ്റ്‌നസ് എച് ക്യു, സൂപ്പര്‍ ജിം, റൈസിങ് ജിം, ദുബായ് ആക്ടീവ്, ആര്‍.ഇ.പീസ് യു.എ.ഇ, ടഫ് മഡ്ഡര്‍, മിഫിറ്റ് പ്രോ തുടങ്ങിയ സ്ഥാപനങ്ങളാണ് പദ്ധതിയില്‍ അണിചേരുക. സമൂഹത്തിന് ഫിറ്റ്‌നസ് വ്യവസായ മേഖല നല്‍കുന്ന ഏറ്റവും വലിയ സഹായമാണ് ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ എന്ന് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് ഇവന്റ്‌സ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ അവാര്‍ പറഞ്ഞു.
ക്ലാസുകള്‍ എവിടെ, എങ്ങനെ;
സൗജന്യ വ്യക്തിഗത ക്ലാസുകള്‍ ലഭ്യമാകുന്നത്;
മാഷപ് ടോട്ടല്‍ കണ്ടീഷനിങ്, ഷെയ്പ് ലേഡീസ് ക്ലബ്, സൂപ്പര്‍ ജിം, ദ് പ്ലാറ്റ് ഫോം സ്റ്റുഡിയോസ്, ടൊറന്റോ സ്റ്റാര്‍, ടഫ് മഡ്ഡര്‍, ട്വിസ്റ്റ് ജിം, സുംബ: സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍. സൗജന്യ പദ്ധതിയില്‍ അണിചേരാന്‍: craig.hartley@hbg-events.com. സന്ദര്‍ശിക്കുക: www.fitness4everybody.ae
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.