Business

ആദ്യം സൗജന്യം, പിന്നീട്‌ ചൂഷണം?

കെ.അരവിന്ദ്‌

‘പ്രിഡേറ്ററി പ്രൈസിംഗ്’‌ എന്ന പ്രതിഭാസം പല ആധുനിക വ്യവസായ മേഖലകളിലും ദൃശ്യമാകുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മലയാളത്തില്‍ വേട്ട സ്വഭാവമുള്ള വിലനിര്‍ണയം എന്ന്‌ ഏകദേശം ഈ പ്രതിഭാസത്തെ വിശദീകരികരിക്കാം. ഒരു കമ്പനി ഒരു വ്യവസായ മേഖലയില്‍ കുത്തക എന്ന നിലയിലുള്ള ആധിപത്യം നേടുകയും ആ മേഖലയിലെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വില ഏകപക്ഷീയമായി ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ണയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ്‌ പ്രിഡേറ്ററി പ്രൈ സിംഗ്‌ എത്തിച്ചേരുക. ഇ-കോമേഴ്‌സ്‌, കോള്‍ ടാക്‌സി, ടെലികോം തുടങ്ങിയ മേഖലകളില്‍ ഈ പ്രതിഭാസം പതുക്കെ ശക്തിയാര്‍ജിക്കുകയാണെന്നാണ്‌ ആരോപണം. വിപണിയിലെ സ്വാഭാവികമായ മത്സരത്തെ ഇല്ലാതാക്കുകയാണ്‌ പ്രിഡേറ്ററി പ്രൈസിംഗ്‌ ചെയ്യുന്നത്‌.

പ്രിഡേറ്ററി പ്രൈസിംഗ്‌ വിപണിയെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നത്‌ താഴെ പറയുന്ന പ്രക്രിയയിലൂടെയാണ്‌: ഒരു വലിയ കമ്പനി വിപണിയിലേക്ക്‌ കടന്നുവന്ന്‌ അപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങളോ സേവനങ്ങളോ നല്‍കുന്നു. നിരക്ക്‌ കുറച്ച്‌ വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാതെ, വലിയ കമ്പനിയുമായുള്ള മത്സരം നേരിടാനാകാതെ ചെറിയ കമ്പനികള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തുന്നു. ഇത്‌ ചെറുകിട കമ്പനികള്‍ നല്‍കിയിരുന്ന തൊഴില്‍ അവസരങ്ങള്‍ നഷ്‌ടപ്പെടുത്താന്‍ കാരണമാകുന്നു. ഇതോടെ വലി യ കമ്പനിക്ക്‌ മാത്രമാകുന്നു വിപണിയിലെ മേധാവിത്തം. അതോടെ കമ്പനി നേരത്തെ ചെറിയ കമ്പനികള്‍ നല്‍കിയിരുന്നതിനേക്കാ ള്‍ ഉയര്‍ന്ന നിരക്കിലേക്ക്‌ വില ഉയര്‍ത്തുന്നു. ഉപഭോക്താക്കള്‍ക്ക്‌ മറ്റ്‌ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഉയര്‍ന്ന വിലക്ക്‌ സാധനങ്ങളോ സേവനങ്ങളോ വാങ്ങേണ്ടി വരുന്നു.

നിലവില്‍ ഇ-കോമേഴ്‌സ്‌, കോള്‍ ടാക്‌സി, ടെലികോം തുടങ്ങിയ മേഖലകളില്‍ പ്രി ഡേറ്ററി പ്രൈസിംഗ്‌ നിലനില്‍ക്കുന്നു എന്ന ആരോപണം ശക്തമാണ്‌. ഇ-കോമേഴ്‌സ്‌ ഭീമനായ ആമസോണിനെതിരെ പ്രിഡേറ്ററി പ്രൈ സിംഗ്‌ നടത്തുന്നു എന്ന ആരോപണം മാസങ്ങള്‍ക്കു മുമ്പ്‌ ഉയര്‍ന്നിരുന്നു. ഇതോടെ ആമസോണിനെതിരെ നടപടിയെടുക്കുമെന്ന്‌ സര്‍ക്കാര്‍ താക്കീത്‌ നല്‍കി. ഉല്‍പ്പന്നങ്ങള്‍ വില കുറച്ച്‌ നല്‍കാനും പ്രിഡേറ്ററി പ്രൈസിംഗ്‌ വഴി ചെറുകിട വ്യാപാരികള്‍ക്ക്‌ ദോഷം ചെയ്യാനും ഇ-കോമേഴ്‌സ്‌ കമ്പനികള്‍ക്ക്‌ അവകാശമില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇ-കോമേഴ്‌സ്‌ കമ്പനികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലം ഘിക്കുന്നുവെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഈ താക്കീത്‌ ഉണ്ടായത്‌. ഇതേ തുടര്‍ ന്ന്‌ പല ഓഫറുകളും ആമസോണിനും ഫ്‌ളിപ്‌കാര്‍ട്ടിനും പിന്‍വലിക്കേണ്ടി വന്നു.

കോള്‍ ടാക്‌സി പോലുള്ള സേവന മേഖലകളില്‍ പ്രിഡേറ്ററി പ്രൈസിംഗ്‌ സാധാരണക്കാരായ ടാക്‌സി ഡ്രൈവര്‍മാരുടെയും ടാക്‌സി സേവനം നടത്തുന്ന ചെറുകിട ഏജന്‍സികളുടെയും തൊഴില്‍, ബിസിനസ്‌ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ആരോപണം ശക്തമാണ്‌. ഊബറിന്റെയും ഓലയുടെയും വരവ്‌ സാധാരണ രീതിയിലുള്ള ടാക്‌സി സേവനങ്ങള്‍ വിപണിയില്‍ കുറയാന്‍ കാരണമായി. ഊബറും ഓലയും ഉപഭോക്താക്കള്‍ക്ക്‌ ആദ്യം നല്‍കിയിരുന്ന കുറഞ്ഞ നിരക്ക്‌ പതുക്കെ ഉയര്‍ത്താന്‍ തുടങ്ങി. ആവശ്യമായ സമയത്ത്‌ ആവശ്യമുള്ള സ്ഥലത്തേക്ക്‌ കോള്‍ ടാക്‌സി സേവനം കിട്ടാതെ വരുന്നുവെന്ന പരാതി മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമാകുകയും ചെയ്‌തു.

ടെലികോം മേഖലയിലെ സമീപകാല പ്രവണതകള്‍ പ്രിഡേറ്ററി പ്രൈസിംഗിന്‌ ഒരു ഉദാഹരണമാണ്‌. 2016ല്‍ ഒരു ഡസനോളം കമ്പനികള്‍ ടെലികോം രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ അത്‌ മൂന്നില്‍ രണ്ട്‌ മാത്രമായി ചുരുങ്ങി. റിലയന്‍സ്‌ ജിയോയുടെ വരവാണ്‌ ഇതിന്‌ കാരണമായത്‌.

തീര്‍ത്തും തന്ത്രപരമായിരുന്നു റിലയന്‍സ്‌ ജിയോയുടെ വിപണിയിലെ പ്രവേശനം. ടെ ലികോം സേവന രംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ട്‌ കടന്നുവന്ന റിലയന്‍സ്‌ ജിയോ എല്ലാ മാസവും ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കുകയും ഡാറ്റ അധിഷ്‌ഠിത കോളുകള്‍ സൗജന്യമാക്കുകയുമാണ്‌ ആദ്യം ചെ യ്‌തത്‌. ജിയോ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ചെയ്യുന്ന പരീക്ഷണം എത്ര കണ്ട്‌ വിജയകരമാകുമെന്നും ടെലികോം ബിസിനസിന്റെ മുന്നോട്ടുപോക്കിനെ തന്നെ ഈ പരീക്ഷണം സാരമായി ബാധിക്കില്ലേയെന്നുമുള്ള സംശയങ്ങള്‍ വ്യാപകമായിരുന്നു. മൂന്നര ലക്ഷം കോടി രൂപ മുതല്‍മുടക്കി തുടങ്ങിയ ഒരു സംരംഭത്തെ ഇത്തരം പരീക്ഷണങ്ങളിലൂടെ എങ്ങനെ ലാഭത്തിലേക്ക്‌ എത്തിക്കാനാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ മറ്റ്‌ സേവന ദാതാക്കളുടെ ഉപഭോക്താക്കളെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കാനും ഉപഭോക്താക്കളുടെ വിപുലമായ അടിത്തറ സൃഷ്‌ടി ക്കാ നും ചെയ്‌ത പരീക്ഷണം തീര്‍ത്തും വിജയകരമായി.

2016ല്‍ മറ്റ്‌ ടെലികോം കമ്പനികള്‍ക്ക്‌ ഭീഷണിയായി രംഗപ്രവേശം ചെയ്‌ത റിലയന്‍സ്‌ ജിയോ വിപണിയില്‍ അതിവേഗമാണ്‌ ആധിപത്യം സ്ഥാപിച്ചത്‌. വരിക്കാരുടെ എണ്ണത്തി ന്റെ അടിസ്ഥാനത്തില്‍ നമ്പര്‍ വണ്‍ ടെലി കോം കമ്പനിയായി മാറാന്‍ മൂന്ന്‌ വര്‍ഷമേ വേണ്ടിവന്നുള്ളൂ. 2020 മെയ്‌ 31ലെ കണക്ക്‌ പ്രകാരം 39.2 കോടി വരിക്കാരാണ്‌ റിലയന്‍സ്‌ ജിയോക്കുള്ളത്‌. മെയില്‍ മാത്രം വോഡാഫോണിനും ഭാരതി എയര്‍ടെല്ലിനും കൂടി 47 ലക്ഷം വരിക്കാരെ നഷ്‌ടമായപ്പോള്‍ 37 ലക്ഷം പുതിയ വരിക്കാരെയാണ്‌ ജിയോക്ക്‌ ആ മാസം ലഭിച്ചത്‌.

ഉപഭോക്താക്കള്‍ക്ക്‌ ഒരു പുതിയ സൗക ര്യം സൗജന്യമായോ കുറഞ്ഞ ചെലവിലോ ഒരുക്കുക, പതുക്കെ ആ സൗകര്യത്തിന്റെ ഉപയോഗം ഒരു ശീലമാക്കി മാറ്റുക, ശീലം ഒഴിവാക്കാനാകാത്തതാകുന്നതോടെ ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലേക്ക്‌ കൊ ണ്ടുവരിക, അവരില്‍ നിന്നും മതിയായ ചാര്‍ ജുകള്‍ ഈടാക്കി തുടങ്ങുക, പതുക്കെ അതുവരെ നടത്തിവന്ന പരീക്ഷണത്തെ ലാഭക്ഷമതയിലേക്ക്‌ ഉയര്‍ത്തുക- ഈ രീതിയാണ്‌ ജിയോ വിജയകരമായി നടപ്പിലാക്കിയത്‌. 2017 മാര്‍ച്ച്‌ 31 വരെ സൗജന്യ സേവനം നല്‍കിയ ജിയോ അതിനു ശേഷം സേവനങ്ങള്‍ക്ക്‌ നിരക്ക്‌ ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട്‌ പടിപടിയായി നിരക്ക്‌ ഉയര്‍ന്നു. 4ജി ഡാറ്റ ഉപയോഗിച്ചുള്ള സംവേദനവും സോ ഷ്യല്‍ മീഡിയയുടെ വ്യാപനവും ഉപഭോക്താക്കളി ല്‍ നട്ടുവളര്‍ത്തിയ ശീലത്തിന്‌ വിലയീടാക്കുക എന്നതാണ്‌ ഇപ്പോള്‍ ജിയോ ചെയ്യുന്നത്‌. കഴിഞ്ഞ ഡിസംബറില്‍ ടെലികോം കമ്പനികളുടെ പാക്കേജുകളുടെ വില ഗണ്യമായി ഉയര്‍ത്തിയിരുന്നു.

പ്രിഡേറ്ററി പ്രൈസിംഗ്‌ പല രീതിയില്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്‌. ബാങ്കുകള്‍ പോലും ഇത്‌ ചെയ്യുന്നു. ഉദാഹരണത്തിന്‌ എടിഎം/ഡെബിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ മുന്‍കാലങ്ങളില്‍ ബാങ്കുകള്‍ ചാര്‍ജുകള്‍ ഈടാക്കിയിരുന്നില്ല. സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുറയ്‌ക്കുന്നതിനൊപ്പം ലഭിക്കുന്ന ഒരു സൗജന്യ സേവനമായിരുന്നു അത്‌. എന്നാല്‍ ഇന്ന്‌ കാര്‍ഡുകള്‍ക്ക്‌ ബാങ്കുകള്‍ ചാര്‍ജ്‌ ഈടാക്കുന്നത്‌ ഉപഭോക്താക്കള്‍ പലപ്പോഴും അറിയുന്നത്‌ തന്നെയുണ്ടാകില്ല. അക്കൗണ്ടില്‍ നിന്ന്‌ ഓരോ വര്‍ഷവും ബാങ്കുകള്‍ ചാര്‍ജ്‌ ഈടാക്കുന്നത്‌ ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌ എടുത്തു നോക്കുമ്പോഴേ അറിയുകയുള്ളൂ.

�`ദെയര്‍ ഈസ്‌ നോ ഫ്രീ ലഞ്ച്‌’� എന്ന ഇംഗ്ലീഷ്‌ പഴമൊഴിയ്‌ക്ക്‌ വകഭേദം ഒരുക്കുകയാണ്‌ ഈ കമ്പനികള്‍. ഫ്രീ ലഞ്ച്‌ ആദ്യം നല്‍കുക, പിന്നീട്‌ ലഞ്ചിന്റെ രുചിക്ക്‌ അടിപ്പെടുന്നവരെ തങ്ങളുടെ നിത്യ ഉപഭോക്താക്കളാക്കി മാറ്റുക… ഇതാണ്‌ പുതിയ കാല ത്തെ ബിസിനസ്‌ തന്ത്രം. അതിനിടയില്‍ നേ രത്തെ നല്‍കിയ ഫ്രീ ലഞ്ചിന്‌ ഉള്‍പ്പെടെ ചാര്‍ജ്‌ ഈടാക്കുന്ന ബിസിനസ്‌ ലാക്കും ഈ തന്ത്രത്തിന്‌ പിന്നിലുണ്ടാകാം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.