തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം തുടക്കമിട്ട ഡിജിറ്റല്‍ ക്ലാസുകള്‍ ഇതുവരെ സംപ്രേഷണം ചെയ്തത് 3100 മണിക്കൂര്‍ നീണ്ട 6200 എപ്പിസോഡ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനമായാണ് ഡിജിറ്റല്‍ ക്ലാസകള്‍ ആരംഭിച്ചത്.
പൊതുവിഭാഗത്തിനു പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകളും ഉള്‍പ്പെടെ അക്കാദമിക് വര്‍ഷത്തിനകത്തുതന്നെ സംപ്രേഷണം പൂര്‍ത്തിയാക്കി. അക്കാദമിക് ഉള്ളടക്കം തയ്യാറാക്കുന്നതിനും അവതരണത്തിനുമായി 10,000 അധ്യാപകരുടെ സേവനമാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള സംപ്രേഷണത്തിനായി ഉപയോഗപ്പെടുത്തിയത്. ജനുവരി 17ന് പത്താംക്ലാസും ജനുവരി 30ന് പ്ലസ് ടുവും ക്ലാസുകള്‍ പൂര്‍ണമാകുമ്പോള്‍ സീറോ അക്കാദമിക് വര്‍ഷമോ കാലതാമസമോ ഇല്ലാതെ മാര്‍ച്ച് 17ന് പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനൊരുങ്ങുകയാണ് 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍.
ജൂണ്‍ ഒന്നിന് താത്കാലികമായാണ് ഫസ്റ്റ് ബില്‍ തുടങ്ങിയതെങ്കിലും പിന്നീട് അക്കാദമിക വര്‍ഷം മുഴുവന്‍ നേടുന്നത് സമാനതകളില്ലാത്ത പദ്ധതിയായി ഫസ്റ്റ് ബെല്ലിനെ മാറ്റാനായെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നല്‍കിയ ഊര്‍ജവും സ്‌കൂളുകള്‍ ഹൈടെക്കായ പരിസരവും ഒപ്പം കൈറ്റ്, എസ്സിഇആര്‍ടി, എസ്എസ്‌കെ, എസ്‌ഐഇടി തുടങ്ങിയ മൊത്തം ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനവും ഈ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കരുത്തുപകര്‍ന്നു.
വിക്ടേഴ്‌സിന്റെ യു ട്യൂബ് ചാനലില്‍ വരിക്കാര്‍ 24 ലക്ഷം കവിഞ്ഞു. 140 രാജ്യത്തുനിന്നായി പ്രതിദിനം 27 ടിബി വരെ ഡൗണ്‍ലോഡ് വിക്ടേഴ്‌സ് ലൈവ് പോര്‍ട്ടലിന് ഉണ്ടായി. എല്ലാ ക്ലാസും ഒരു കുടക്കീഴില്‍ തൂക്കുന്ന firstbell.kite.kerala.gov.in പോര്‍ട്ടല്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഏറെ സൗകര്യപ്രദമായി. പൊതുപരീക്ഷയ്ക്കുള്ള ക്ലാസുകള്‍ പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധമുള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണവും ഞായറാഴ്ച ആരംഭിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.