Kerala

കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം; കമല്‍ മാത്രമല്ല, സര്‍ക്കാരും വെട്ടിലായി

 

ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂല കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ ആവശ്യത്തെ അക്കാദമി സെക്രട്ടറി എതിര്‍ത്തിരുന്ന വിവരം പുറത്ത്. ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് കമല്‍ തീരുമാനവുമായി മുന്നോട്ട് പോയത്. ഇതോടെ കത്ത് വിവാദത്തില്‍ കമല്‍ മാത്രമല്ല സര്‍ക്കാറും വെട്ടിലായി.

ചലച്ചിത്ര അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാറുമായി ആശയവിനിമയം നടത്താറുള്ളത് സെക്രട്ടറിയാണ്. നിയമനമടക്കമുള്ള കാര്യങ്ങളില്‍ ജനറല്‍ കൗണ്‍സിലോ എക്‌സിക്യൂട്ടീവ് ബോര്‍ഡോ ചേര്‍ന്നാകും തീരുമാനമെടുക്കുക. ഇതൊന്നുമില്ലാതെയാണ് ചെയര്‍മാന്‍ ഇടത് അനുഭാവികളായ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാംസ്‌ക്കാരിക മന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് വന്നതിന് പിന്നാലെ സാംസ്‌ക്കാരിക മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. പിന്നാലെ സെക്രട്ടറി അജോയ് ചന്ദ്രന്‍ ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെനന് കാണിച്ച് സര്‍ക്കാറിന് കത്ത് നല്‍കി. ഇത് കൂടി പരിഗണിച്ചാണ് ചെയര്‍മാന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി മറുപടി നല്‍കിയത്.

സ്ഥിരപ്പെടുത്തല്‍ പത്ത് വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കമല്‍ ആവശ്യപ്പെട്ടത് നാല് വര്‍ഷം സര്‍വ്വീസ് ഉള്ളവരുടെ നിയമനമാണ്. അതിനിടെ സിനിമാപ്രവര്‍ത്തകര്‍ രാാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതില്‍ ചലച്ചിത്ര രംഗത്തും എതിര്‍പ്പുയരുന്നുണ്ട്. വിനോദനികുതി കുറക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനെത്ത പിന്തുണച്ചുള്ള പോസ്റ്റില്‍ സിനിമാലോകം മുഴുവന്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് ചലച്ചിത്ര അക്കാഡമിയുടെ ഇടത് സ്വാഭാവം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ കത്ത്. സാംസ്‌ക്കാരികനായകരുടെ യഥാര്‍ത്ഥമുഖം പുറത്തായെനന് പറഞ്ഞ് കമലിനെതിരെ ഷെയിം ഓണ്‍ യു ക്യാമ്പയിന്‍ കോണ്‍ഗ്രസ് ശക്തമാക്കി. കമലിന്റെ കത്തോടെ പിന്‍വാതില്‍ നിയമനവിവാദം വീണ്ടും സജീവമായതില്‍ സര്‍ക്കാറും കുടുങ്ങി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.