Gulf

പൊതുയിടങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് നിയമവിരുദ്ധം, 200 ദിര്‍ഹം പിഴ

പക്ഷികളുടെ വിസര്‍ജ്ജ്യങ്ങളിലൂടെ രോഗങ്ങള്‍ പകരുന്നത് തടയാനും പരിസരം വൃത്തിഹീനമാകുന്നത് തടയുന്നതിനുമാണ് ഇത് തടയുന്നത്

ദുബായ്  : പൊതുയിടങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും മുനിസിപ്പല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്യൂണിറ്റി മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.

ദുബായിലെ പ്രമുഖ ബില്‍ഡര്‍മാരായ നക്കീലാണ് താമസക്കാര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യവും, സുരക്ഷയും, താമസയിടങ്ങളിലെ ശുചിത്വവും വൃത്തിയുമെല്ലാം കണക്കിലെടുത്താണ് ഈ പ്രവണത തടയാന്‍ നിയമം അനുശാസിക്കുന്നതെന്ന് നക്കീല്‍ കമ്യൂണിറ്റി മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

പ്രാവുകള്‍,തത്തകള്‍, കാക്കകള്‍ തുടങ്ങിയ പക്ഷികള്‍ക്കാണ് പൊതുയിടങ്ങളില്‍ തീറ്റ നല്‍കുന്നത്. ഇതുമൂലം പരാന്നഭോജികള്‍ പെരുകുന്നതും പക്ഷികളുടെ വിസര്‍ജ്ജ്യങ്ങളിലൂടെ രോഗങ്ങള്‍ പടരുന്നതും തടയാനാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.

നിയമലംഘകര്‍ക്ക് 200 ദിര്‍ഹം (നാലായിരം രൂപ) വരെ പിഴ ശിക്ഷ ലഭിക്കും.

ജുമൈറ വില്ലേജ്, അല്‍ ഫര്‍ജാന്‍, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജബല്‍ അലി വില്ലേജ്., അല്‍ ഫര്‍ജാന്‍, ഡ്രാഗണ്‍ സിറ്റി, ഇന്റര്‍നാഷണല്‍ സിറ്റി, തുടങ്ങിയ കമ്യൂണിറ്റികളാണ് നക്കീല്‍ പ്രോപര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ളത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.