ലോക്ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട് ലഹളയ്‌ക്ക് ആഹ്വാനംചെയ്‌ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ഒബിസി ഡിപ്പാർട്ട്മെന്‍റ് കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്‍റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ ഷിജു പടിഞ്ഞാറ്റിൻകരയാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പകൽ രണ്ടിനായിരുന്നു ഫെയ്സ്ബുക്ക് ലൈവ്. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടാരക്കരയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു വീഡിയോ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും അവഹേളിക്കുന്ന പരാമർശങ്ങളും വീഡിയോയിലുണ്ടായിരുന്നു.
മുഖ്യമന്ത്രിക്കും കലക്ടർക്കും റൂറൽ എസ്‌പിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിജുവിനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പലരെയും ആക്ഷേപിച്ചതിനടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷിജു. റൂറൽ എസ്‌പി ഹരിശങ്കറിന്റെ നിർദേശ പ്രകാരം കൊട്ടാരക്കര സിഐ ജോസഫ് ലിയോൺ, എസ്ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.