ദുബായ്: ദുബായിലെ തന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ ഫാദര്‍ നൈനാന്‍ ഫിലിപ്പിന് യാത്രയയപ്പ് സംഘടിപ്പിച്ച് ദുബായ് ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് സംഘടന. നവംബര്‍ 13 നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദുബായ് ഔദ് മേത്ത സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ വികാരിയായിരുന്നു ഫാദര്‍ നൈനാന്‍ ഫിലിപ്പ്. സാമൂഹ്യപ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, ഇ.പി ജോണ്‍സണ്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദക്ഷിണേന്ത്യന്‍ സിനിമാ പ്രവര്‍ത്തകരായ മധുപാല്‍, അരുണ്‍ ദേവസ്യ, ബെന്‍സി അടൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അദ്ദേഹം ഒരു വികാരി മാത്രമല്ലായിരുന്നു സഹജീവികളോട് അനുകമ്പയുളള ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. ജൂണ്‍ 13 ന് കോവിഡ് മൂലം മരണമടഞ്ഞ ഇടവകകാരന്റെ മൃതദേഹം എടുക്കുന്നതിനും കുഴി മൂടുന്നതിനും ആളുകള്‍ വിമുഖത കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം ഫാദര്‍ ശ്മശാന കവാടത്തില്‍ നിന്നും മൃതദേഹം മറ്റു രണ്ടുപേര്‍ക്കൊപ്പം എടുത്തുകൊണ്ട് പോവുകയും 10 അടി താഴ്ചയുളള കുഴി മൂടാന്‍ സഹായിക്കുകയും ചെയ്തു. സംസ്‌കാരത്തിനായി സഹായിക്കുന്ന ഫാദറിന്റ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹജീവികളോടുളള അദ്ദേഹത്തിന്റെ സ്‌നേഹവും അനുകമ്പയുമാണ് അവയിലൂടെ ലോകം കണ്ടത്.
പ്രവാസികളായ ഇന്ത്യക്കാരെ സഹായിക്കുന്നതിനു വേണ്ടി അദ്ദേഹംഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബരീഷ് ദിലീപിനെ മെയ് അവസാനത്തോടെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചതായിരുന്നു ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സിന്റെ വിജയകരമായ ദൗത്യം. വിസിറ്റിങ്ങ് വിസയില്‍ ജോലിക്കെത്തിയ ചെറുപ്പക്കാരനായിരുന്നു ശബരീഷ്.
ഇത്തരത്തില്‍ യുഎഇ ആശുപത്രികളുടെ സഹായത്തോടു കൂടി 125 ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാന്‍ ഫാദറിന്റെ ഹെല്‍പ്പിംങ് ഹാന്‍ഡ്‌സ് സഹായിച്ചിട്ടുണ്ട്. ഇതിലൂടെ നിസ്സഹായരായ പ്രവാസികള്‍ക്ക് മികച്ച പരിചരണം നല്‍കുകയും വലിയ ആശുപത്രി ബില്ലുകളില്‍ നിന്നും അവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സഹായത്തിനായി തന്റെ അടുത്തെത്തുന്നവരെ ഒരിക്കലും അദ്ദേഹം നിരാശരാക്കി മടക്കിയിട്ടില്ല.
ദുബായിലെ അദ്ദേഹത്തിന്റെ മൂന്നു വര്‍ഷത്തെ സേവനത്തിലൂടെ 30 വര്‍ഷത്തെ സാമൂഹിക സേവനത്തിന്റെ ഫലമാണുണ്ടാക്കിയതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ജോണ്‍സണ്‍ പറഞ്ഞു. മറ്റുള്ളവരുടെ വേദന അനുഭവിക്കാനും അവരുടെ ജീവിതത്തില്‍ വെളിച്ചം പകരാനും സമയം ചെലവഴിക്കുമ്പോള്‍ മനുഷ്യ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായതും പ്രബുദ്ധവുമാകുമെന്ന് നടനും സംവിധായകനുമായ മധുപാല്‍ അഭിപ്രായപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.