India

പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തി’നിടെ കര്‍ഷകരുടെ പാത്രംകൊട്ടി പ്രതിഷേധം

 

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പാത്രംകൊട്ടി പ്രതിഷേധിക്കുന്നു. 2021ല്‍ രോഗസൗഖ്യത്തിന് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയാറാകുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ മാത്രമാണ് പ്രശ്‌നപരിഹാരമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവിലയില്‍ ഉളള രേഖാമൂലമുളള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന നാല് നിബന്ധനകളും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചു.

ഇത് കൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കര്‍ഷര്‍ തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മനഃപൂര്‍വം കര്‍ഷകര്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നു എന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിലും നിയമത്തില്‍ ഭേദഗതി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടില്ല മറിച്ച്, മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, മന്ത്രിമാര്‍ കര്‍ഷകര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.

കര്‍ഷക പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തികളില്‍ എത്തിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഡിസംബര്‍ 8ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച യോഗത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല, ഭേദഗതികളാകാം എന്ന നിലാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. കര്‍ഷകര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡിസംബര്‍ 29 ന് 11 മണിക്ക് ചര്‍ച്ചക്ക് പോകാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചത്. 29 ലെ ചര്‍ച്ചയിലും നിയമം പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.