India

നിങ്ങളുടെ ഭക്ഷണം വേണ്ട, ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്: നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

 

ഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനെത്തിയ കര്‍ഷകര്‍ സര്‍ക്കാരിന്റെ ഭക്ഷണം നിരസിച്ചു. ബോക്‌സുകളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി കേന്ദ്രം ഭക്ഷണം തയ്യാറാക്കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അവര്‍ മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചര്‍ച്ചയില്‍ തീരുമാനമാകും വരെ കേന്ദ്രം നല്‍കുന്ന ആതിഥേയ സല്‍ക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാല്‍പ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.

നിരവധി പ്രമുഖരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തുന്നത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ തിരിച്ചു നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ബാദല്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
2015 ല്‍ രാജ്യം നല്‍കിയ പുരസ്‌കാരം തിരിച്ചു നല്‍കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.