Editorial

കര്‍ഷക സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു

 

റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന റാലിയോട്‌ എന്ത്‌ സമീപനം സ്വീകരിക്കണമെന്ന്‌ തീരുമാനിക്കാന്‍ ഡല്‍ഹി പൊലീസിന്‌ പൂര്‍ണ അവകാശമുണ്ടെന്ന സുപ്രിംകോടതി വിധി കേന്ദ്രസര്‍ക്കാരിന്‌ സമരത്തെ കായികമായി നേരിടാനുള്ള വഴിയാണ്‌ ഒരുക്കിയിരിക്കുന്നത്‌. സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന്‌ മുന്നില്‍ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്‌തിയും അമര്‍ഷവും പൊലീസിനെ ഉപയോഗിച്ചുള്ള അതിക്രമത്തില്‍ കലാശിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്‌. എന്നാല്‍ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന്‌ മുന്നില്‍ അതൊന്നും ഇതുവരെ വിലപോയില്ലെന്നതാണ്‌ വസ്‌തുത. ഏറ്റവുമൊടുവില്‍ എന്‍ഐഎയെ കൊണ്ട്‌ സമരത്തില്‍ പങ്കെടുക്കുന്ന ഏതാനും പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സര്‍ക്കാരിന്റെ അടവിനോടും സമരക്കാര്‍ തീവ്രമായാണ്‌ പ്രതികരിച്ചത്‌. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന ഒരാളും എന്‍ഐഎക്ക്‌ മുന്നില്‍ ഹാജരാകില്ലെന്ന സമരക്കാരുടെ നിലപാട്‌ ഒരു തരത്തിലും വഴങ്ങാന്‍ തങ്ങള്‍ തയാറല്ലെന്ന അസന്നിഗ്‌ധമായ പ്രഖ്യാപനം കൂടിയാണ്‌.

നിരോധിക്കപ്പെട്ട ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ്‌ ഗുര്‍പന്ത്‌വന്ദ്‌ സിങ്‌ പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപ്പെട്ട കര്‍ഷക നേതാവ്‌ ബല്‍ദേവ്‌ സിങ്‌ സിര്‍സ അടക്കം ഏതാനും പേരെയാണ്‌ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്‌. സമരത്തിന്‌ അണിനിരക്കുന്നവര്‍ക്ക്‌ ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന്‌ നേരത്തെ ബിജെപിയും ചില മാധ്യമങ്ങളും പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ആ പ്രചാരണം സമരത്തിനുള്ള ജനപിന്തുണയെ ബാധിച്ചില്ല. സുപ്രിം കോടതിയുമായി ചേര്‍ന്ന്‌ നടത്തിയ `നാടക’ത്തിനും കര്‍ഷകരോഷം ശമിപ്പിക്കാനാകുന്നില്ലെന്ന്‌ കണ്ടതോടെയാണ്‌ എന്‍ഐഎ രംഗത്തെത്തിയത്‌.

ഡല്‍ഹിയില്‍ നടക്കുന്നത്‌ തീര്‍ത്തും ജനാധിപത്യപരമായ സമരമാണ്‌. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൊലീസിനോട്‌ പോലും തീര്‍ത്തും സൗഹാര്‍ദപരമായാണ്‌ കര്‍ഷകര്‍ പെരുമാറിയത്‌. പൊലീസിന്‌ ഭക്ഷണം പങ്കുവെച്ചും അക്രമോത്സുകതയിലേക്ക്‌ നീങ്ങാതെയും സമരക്കാര്‍ മാനുഷികത ഉടനീളം നിലനിര്‍ത്തി.

തങ്ങള്‍ കണക്കുകൂട്ടിയതിനപ്പുറത്തേക്ക്‌ കര്‍ഷക സമരം ശക്തി പ്രാപിക്കുന്നതാണ്‌ കേന്ദ്രസര്‍ക്കാരിനെ തരം താഴ്‌ന്ന നടപടികള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്‌. ഇതിനകം തങ്ങളുടെ നിയന്ത്രണത്തിലായ `ഗോദി മീഡിയ’യെ ഉപയോഗിച്ച്‌ സമരം ചെയ്യുന്ന കര്‍ഷകരെ കരിവാരി തേക്കാന്‍ സര്‍ക്കാര്‍ ആകുന്നതെല്ലാം ചെയ്‌തു. ഏതാനും ചില മാധ്യമ സ്ഥാപനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്‌ ദാസ്യപ്പണി ചെയ്യുന്ന നിലയിലേക്കാണ്‌ രാജ്യത്തെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം എത്തിനില്‍ക്കുന്നത്‌.

ദാസന്‍മാര്‍ രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ കുത്സിത ശ്രമങ്ങളെ കര്‍ഷകര്‍ പ്രതിരോധിച്ചത്‌ തീര്‍ത്തും ക്രിയാത്മകമായ രീതികളിലൂടെയാണ്‌. സാമൂഹ്യമാധ്യമങ്ങളെ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്ന്‌ ജനങ്ങളെ അറിയിക്കുന്നതിനുള്ള മാര്‍ഗമായി സമരക്കാര്‍ ഉപയോഗപ്പെടുത്തി. സമരക്കാരുടെ യൂട്യൂബ്‌ ചാനലുകള്‍ സമരരംഗത്ത്‌ നടക്കുന്നത്‌ എന്താണെന്നതിനുള്ള കൃത്യമായ റിപ്പോര്‍ട്ടിംഗിന്‌ കളമൊരുക്കി. `ഗോദി മീഡിയ’യുടെ കള്ളങ്ങളെ പൊളിച്ചടുക്കാന്‍ ഇതിലൂടെ അവര്‍ക്ക്‌ കഴിഞ്ഞു.

സുപ്രിം കോടതിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന്‌ നടത്തിയ `നാടക’ത്തിന്‌ പിന്നിലെ ഉള്ളുകള്ളികളെ വളരെ പെട്ടെന്ന്‌ തന്നെ തിരിച്ചറിയാനും അതിനോട്‌ കൃത്യമായി പ്രതികരിക്കാനും സമരക്കാര്‍ക്ക്‌ സാധിച്ചു. സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന്‌ ഒരു അംഗം രാജിവെച്ചത്‌ അപ്രതീക്ഷിതമായിരുന്നു. ‘നാടക’ത്തിന്റെ തിരക്കഥയെ തീര്‍ത്തും ദുര്‍ബലപ്പെടുത്തുന്നതായിരുന്നു ഈ രാജി.

ഒരു സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാര്യത്തില്‍ കര്‍ഷകര്‍ കാട്ടിയത്‌ അനുകരണനീയമായ മാതൃകയാണ്‌. പൗരത്വ നിയമ ഭേദഗതിക്ക്‌ എതിരായ സമരം പലയിടത്തും അക്രമാസക്തവും വിവേചനപരവുമായത്‌ ആ പ്രക്ഷോഭത്തിന്‌ എതിരായ സര്‍ക്കാരിന്റെ പ്രചാരണങ്ങളെ സഹായിച്ചു. അതേ സമയം കര്‍ഷകര്‍ അവലംബിക്കുന്ന സമാധാനപരമായ സമരത്തിന്‌ മുന്നില്‍ ഇത്തരം പ്രചാരണങ്ങളൊന്നും വിലപോകുന്നില്ല. ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്‌ തിരിയുകയാണെങ്കില്‍ അത്‌ സമരക്കാര്‍ക്കുള്ള ജനപിന്തുണ വര്‍ധിപ്പിക്കുന്നതിന്‌ വഴിയൊരുക്കാനാണ്‌ സാധ്യത.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.